SERIAL NEWS

സീരിയൽ,സിനിമ രംഗത്തു൦ മികച്ച പ്രകടനം കാഴ്ച്ച വെച്ച മുകുന്ദൻ തന്റെ കുടുംബവിശേഷങ്ങൾ തുറന്നു പറയുന്നു!!

നിരവധി സീരിയിലുകളിലൂടയും, സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ച്ച വെച്ച നടൻ ആയിരുന്നു മുകുന്ദൻ, ദൂരദർശൻ സീരിയൽ ആയ ‘ജ്വാലയായ്’ എന്ന പരമ്പരയിലൂടെ എത്തിയ താര൦ മിന്നുന്ന പ്രകടനം ആണ് പരമ്പരയിൽ അവതരിപ്പിച്ചത്. ഇരുപതു വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഭ്രമരം എന്ന സീരിയലിലൂടെ രംഗപ്രവേശം ചെയ്യ്തിരിക്കുകയാണ്. ഇപ്പോൾ തന്റെ പഴയ കാല വീടിനെ കുറിച്ചും, കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ്. ഗംഗാധരമേനോന്റെയും, രുഗ്മിണി അമ്മയുടെയും അഞ്ചമത്തെ മകനാണ് മുകുന്ദൻ. ഒറ്റപ്പാലത്തുള്ള അമ്മയുടെ തറവാട്ടിൽ ആയിരുന്നു താരത്തിന്റെ ജനനം. വലിയ ഒരു കൂട്ടുകുടുംബവുമായി ആണ് കഴിഞ്ഞത്. എന്നാൽ അച്ഛന്റെ വീട് രാമനാട്ടു കരയിലുള്ള പുൽപ്പാറ എന്ന വീടായിരുന്നു.അവിടെയായാണ് മുകുന്ദൻ വളർന്നത്.


താൻ ജനിച്ച വളർന്ന വീടെല്ലാം അങ്ങനെ വലിയ വീടുകളായതുകൊണ്ടു താരവും അത്രത്തിലുള്ള വീടാണ് പണി കഴിപ്പിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ മുതലേ അഭിനയത്തോട് വളരെയധികം താൽപര്യം കാണിച്ച മുകുന്ദൻ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും കരസ്ഥമാക്കി. മാത്രമല്ല ജി ശങ്കരപ്പിള്ള സാർ വഴിയാണ് താൻ അഭിനയത്തിലേക്ക് എത്തപ്പെട്ടത് താരം പറയുന്നു. അദ്ദേഹം ആണ് സീരിയലിലേക്കുള്ള വഴി തുറന്നു തന്നത്.


തന്റെ അഭിനയ കാരണം ആണ് തിരുവനന്തപുരത്തേക്കു മാറിയതെന്നും നടൻ പറയുന്ന. അവിടെ ഒരു വാടക വീട്ടിൽ ആണ് താരം കഴിയുന്നത്. പാരമ്പരഗത രീതിയിലുള്ള ഒരു ഇരുനിലവീടാണ് താരം നിർമ്മിച്ചിരിക്കുന്നുത്. ഭാര്യ വിദ്യാലക്ഷ്മി അമ്മ മകനും മകളും അടങ്ങുന്നതാണ് മുകുന്ദൻ്റെ കൊച്ചു കുടുംബം. ആത്മന എന്നാണ് മകളുടെ പേര്. മകൻ്റെ പേരാകട്ടെ ധനുർ എന്നും.

Back to top button