തന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു ആ കഥാപാത്രം അനില ശ്രീകുമാർ!!

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു അനില ശ്രീകുമാർ. തനറെ അഭിനയ ശൈയിലി കൊണ്ട് തന്നെ നിരവധി കുടുമ്ബപ്രേഷകരുടെ മനസിൽ ഒരു ഇടം നേടാൻ അനിലക്ക് കഴിഞ്ഞിട്ടുണ്ട്. താരം സീരിയലിൽ മാത്രമല്ല സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഒരു നല്ല നർത്തകി കൂടിയാണ് നടി. ഹരിഹരൻ സംവിധാനം ചെയ്ത് സർഗം എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിലയുടെ ആദ്യ സിനിമയിലേക്കുള്ള വരവ്. പിന്നീട് പരിണയം എന്ന ചിത്രത്തിലും അഭിനയിച്ചു.
കല്യാൺ ജി ആനന്ദ് ജി, ആലഞ്ചേരി തമ്പ്രാക്കൾ, ചകോരം, പട്ടണത്തിൽ സുന്ദരൻ തുടങ്ങി നിരവധി സിനിമകളിൽ അനില അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ദൂരദർശൻ സംപ്രേഷണം ചെയ്ത് ജ്വലയായ് എന്ന സീരയലിൽ കൊച്ചു ത്രേസ്സ്യ എന്ന കഥാപാത്രം ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ല്. എന്നാൽ അനില അഭിനയിച്ച ദൂരദർശനിലെ ദീപനാളത്തിനു ചുറ്റും എന്ന സീരിയലിൽ ആയിരുന്നു നടിയുടെ തുടക്കം. ആ സീരിയലിൽ ഇരട്ട വേഷത്തില ആയിരുന്നു താരത്തിന്റെ വരവ്.
അതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അനില ശ്രീകുമാർ മാറി. മിനിസ്ക്രീനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരമടക്കം താരത്തെ തേടി എത്തുകയും ചെയ്തു. തുടർന്ന്, സ്ത്രീജന്മം, ഇളം തെന്നല്‍ പോലെ, മോഹകടല്‍, അവകാശികള്‍, സൂര്യപുത്രി, കടമറ്റത്ത് കത്തനാര്‍, സ്വന്തം സൂര്യപുത്രി, ശ്രീ കൃഷ്ണലീല, എന്റെ അല്‍ഫോന്‍സാമ്മ, അമ്മത്തൊട്ടില്‍ തുടങ്ങി നിരവധി പരമ്പരകളിലാണ് താരം അഭിനയിച്ചത്.മലയാളത്തിൽ മാത്രമല്ല താരം തമിഴിലും, തെലുങ്കിലും ശ്രെധയേമായ വേഷങ്ങൾ ചെയ്യ്തു .