തങ്ങളുടെ പ്രണയത്തെയും, വിവാഹത്തെയും കുറിച്ച് തുറന്നു പറഞ്ഞു ,സ്നേഹ!!

മലയാള കുടുംബ പ്രേഷകരുടെ പ്രിയങ്കരരായ ദമ്പതിമാരാണ് സ്നേഹയും, ശ്രീകുമാറും. സീരിയലുളിൽ ഒന്നിച്ചു അഭിനയിച്ച താരങ്ങൾ പിന്നീട് ജീവിതത്തിലും ഒന്നാകുകയായിരുന്നു. ഇരുവരുടയും മികച്ച പരമ്പര ആയിരുന്നു ‘മറിമായം’. ചിരിപ്പിച്ചു൦, ചിന്തിപ്പിച്ചും പ്രേഷകരുടെ മസിൽ പ്രത്യേക ഒരു സ്ഥാനം നേടാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ പണം തരും പടം ഷോയിൽ അതിഥകളായി എത്തിയിരിക്കുകയാണ് ഇരുവരും. ഈ ഷോയിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.
ഇരുവരും പറയുന്നു ഞങ്ങൾക്കു മറിമായം ഒരു കുടുംബം പോലെയാണ്, പത്തുവർഷത്തോളം ഉള്ള പരിചയം ആണ് ഞങ്ങൾ രണ്ടു പേരും പ്രണയത്തിലും പിന്നീട് വിവാഹ ത്തിലും ആകാൻ കാരണം. ഞങ്ങളുടെ വിവാഹത്തകുറിച്ച് ആദ്യം പറഞ്ഞത് ശ്രീയുടെ ചേച്ചിയായിരുന്നു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.വിവാഹത്തിന് മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു.
എനിക്ക് മണ്ഡു എന്ന പേരെ അറിഞ്ഞു ഇട്ടതാണെന്ന് ശ്രീ പറയാറുണ്ട്. വിവാഹ ദിവസം താലികെട്ട് കഴിഞ്ഞു ശ്രീ എന്ന ഹഗ്ഗ് ചെയ്‌യതിരുന്നു ,ഞാൻ ആകെ പേടിച്ചുപോയി അതും കുടുംബക്കാരും, ക്യാമറക്കാരും എല്ലവരും നോക്കി നിൽക്കെ ഞാൻ ആ സമയത്തു ശ്രീയെ തള്ളി മാറ്റുന്നതും ആ ഫോട്ടോയിൽ കാണാം സ്നേഹ പറഞ്ഞു.