ആൽബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപ്സരയെ അഭിനയിപ്പിച്ചില്ലെങ്കിൽ ഇടി കിട്ടു൦!!

മിനിസ്ക്രീൻ പ്രേഷകരുടെ സുപരിചിതയായ നടിയാണ് അപ്സര. ഇപ്പോൾ താരം സ്വാന്തനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ വതരിപ്പിച്ചു വരുകയാണ്. പോസിറ്റീവും, നെഗറ്റിവും, കോമഡിയും ഒരുപോലെ കൈ കാര്യം ചെയ്യാനും അപ്സരക്കു കഴിയും. ഇപോൾ താരം എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ അഥിതി വന്നു പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത . വിവാഹ സമയത്തു തങ്ങൾക്കു ലഭിച്ച വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചു നടി. അപ്സരയുടെ അമ്മ ഒരു നാടക നടി ആയിരുന്നു എന്നാൽ ഞങ്ങൾ മക്കൾ ജനിക്കുന്നതിനു മുൻപ് തന്നെ അമ്മ അഭിനയം നിർത്തിയിരുന്നു അപ്സര പറഞ്ഞു. അച്ഛൻ ഒരു പോലീസുകാരൻ ആയിരുന്നു. എനിക്ക് അമ്മയുടെ അഭിനയ കഴിവാണ് ലഭിച്ചത് താരംപറഞ്ഞു.
സ്കൂളിൽ പഠിച്ചിരുന്ന സമയത്തു കലാപരുപാടികൾക്കും ചേരമായിരുന്നു. എന്റെ വിവാഹം ഒരു പ്രണയ വിവാഹം ആയിരുന്നു ഞങ്ങൾ രണ്ടു മതത്തിൽ പെട്ടവരാണ്. ഞാൻ ഹിന്ദുവും, ആൽബി ഒരു ക്രിസ്ത്യനുമാണ്. ഇരുവീട്ടുകാരെയും സമ്മതിപ്പിക്കാൻ ഒരുപാട് സമയം വേണ്ടി വന്നു. വിവാഹ സമയത്തു ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു കുട്ടികളെ കുറിച്ച് ഞങ്ങൾക്ക് ഒരുപാടു വിവാദങ്ങൾ കേള്ക്കേണ്ടി വന്നിരുന്നു എന്നാൽ അത് ഞങ്ങളുടെ സഹോദരിയുടെ കുട്ടികൾ ആയിരുന്നു അല്ലാതെ അത് ഞങ്ങളുടെ കുട്ടികൾ അല്ല,അപ്സര പറഞ്ഞു.
വിവാഹം രഹസ്യമാക്കാൻ ആയിരുന്നു ഞങ്ങൾ ഇരുവരും തീരുമാനിച്ചത് എന്നാൽ സോഷ്യൽ മീഡിയ അത് പരസ്യമാക്കി തന്നു. പോലീസുകാരന്റെ മകൾ ആണെങ്കിലും ആളൊരു പാവം ആണെന്നാണ് ആൽബി പറയുന്നത്. ആല്‍ബി സംവിധാനം ചെയ്യുന്ന സിനിമയില്‍ അപ്‌സരയേയും അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ഇടി കിട്ടുമെന്നായിരുന്നു അപ്‌സര പറഞ്ഞത്