ഞങ്ങളുടെ പ്രണയ വിവാഹം അല്ലായിരുന്നു; കല്യാണത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്!!

മിനി സ്ക്രീൻ രംഗത് നിരവധി സീരിയലുകളിൽ അഭിനയിച്ച നായിക ആയിരുന്നു ദിവ്യ വിശ്വനാഥ്. എങ്കിലും താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത് സ്ത്രീ ധനം എന്ന സീരിയലിൽ കൂടി ആയിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷവും താരം സീരിയലിൽ സജീവമാണ്. എന്നാൽ മകളുടെജനനത്തിനു ശേഷമാണ് താരം അഭിനയത്തിൽ നിന്നും വിട്ടുമാറിയതു. മകൾ പ്ലേസ്കൂളിൽ പോകാൻ തുടങ്ങിയതോടു കൂടി വീണ്ടും സീരിയൽ രംഗത്തു അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോൾ താരം തമിഴസീരിയലിലെ ആണ് അഭിനയിക്കുന്നത്. ഇപോൾ മൂന്ന് വര്ഷത്തിനു മുൻപുള്ള തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ്.
താൻ വിവാഹശേഷ്വും അഭിനയിക്കാൻ തുടങ്ങി എന്നാൽ മകളെ ഗർഭിണി ആയതോട് കൂടിയാണ് അഭിനയത്തിൽ നിന്നും വിട്ടുമാറിയതു. പ്രസവത്തിനു ശേഷം പിന്നീട് മൂന്നു വര്ഷം വളരെ തിരക്കിൽ ആയിരുന്നു താൻ ദിവ്യ പറയുന്നു. രതീഷേട്ടൻ സിനിമ തിരക്കിൽ ആയതുകൊണ്ട് മകളുടെ കാര്യങ്ങൾ നോക്കാൻ ഞാൻ മാത്രമേയുള്ളൂ അതുകൊണ്ടു കുറച്ചുനാൾ അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്നത്. എന്നാൽ മകൾ ഇപ്പോൾ പ്ലേ സ്കൂളിൽ ആയതിനാൽ വീണ്ടും അഭിനയത്തിൽ സജീവമായത്, ആദ്യം തമിഴിൽ നിന്നുമാണ് തനിക്കു അവസരം ലഭിച്ചത്. സ്ത്രീധനത്തിൽ ,അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തന്റെയും രതീഷിന്റെയും വിവാഹം നടക്കുന്നതു.
തന്റേത് പ്രണയ വിവാഹമാല്ലെന്നും അത് പക്ക അറേഞ്ച്ഡ് ആയിരുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു, എന്നാൽ പലരും വിചാരിച്ചതു ഞങ്ങളുടെ വിവാഹം പ്രണയ വിവാഹം ആണെന്നാണ് എന്നാൽ മാറ്ററി മോണിയിൽ വന്ന ആലോചന ആയിരുന്നു അങ്ങനെ അച്ചന്റേയും, അമ്മയുടയും സമ്മതത്തോടെ ആണ് വിവാഹം നടന്നത് ദിവ്യ പറയുന്നു.