Serial Artists

മനകരുത്തിന്റെ കാര്യത്തിൽ തന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല പ്രജൂഷ!!

മലയാളികുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രജൂക്ഷ. പരമ്പരകളിലും, ടെലിവിഷൻ ഷോകളിലുമാണ് താരത്തിനെ കൂടുതൽ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായതു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് താരം ആദ്യമായി മനസ് തുറക്കുകയാണ്.എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പ്രോഗ്രാമിൽ ആണ് താരം തന്റെ വിവാഹ കാര്യം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. താൻ അഭിനയ ജീവിതത്തിൽ എത്തിയിട്ട് ഇപ്പോൾ പതിനെട്ട് വര്ഷം ആയി. താൻ പാട്ട് പഠിക്കാൻ പ്രീത ടീച്ചറിന്റെ അടുത്ത് പോയതാണ് തനിക്കു അഭിനയ ജീവിതത്തിൽ ഒരു നേട്ടം ഉണ്ടായത്. അറിയപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടർ സുധീർ ബോസ് പ്രീത ടീച്ചറിന്റെ ഭർത്താവ് ആയിരുന്നു. കുട്ടിക്കാലത്തു ഞാൻ അമ്പലങ്ങളിൽ ചെറിയ പ്രോഗ്രമുകൾ ചെയ്യുമായിരുന്നു അതുകണ്ടീട്ടാണ്‌ ടീച്ചറിന്റെ ഭർത്താവ് കൃഷ്ണ കൃപാസാഗരം എന്ന സീരിയിലിലേക്കു അഭിനയിക്കാൻ വിളിച്ചത്.


ഇപ്പോൾ താൻ എട്ടോളം സിനിമകളിലും, എൺപതോളം സീരിയിലുകളിലും അഭിനയിച്ചു. മനകരുത്തിന്റെ കാര്യത്തിൽ തന്നെ തോൽപ്പിക്കാൻ ആർക്കും ആകില്ല, അതിനു ശ്രെമിക്കുന്നവർ തോൽക്കുകയുള്ളു നടി പറയുന്നു. താരത്തിന്റെ വീട്ടിൽ ഭർത്താവും,രണ്ടു കുട്ടികളും ഉണ്ട്. ഒരുപാടുപേർ പിന്നാലെ നടന്നിട്ടുണ്ട് എന്നാൽ നറുക്കു വീണത്കുമാർ നന്തയുടെ കയിലായിരുന്നു. അദ്ദേഹം സിനിമ നിർമ്മാതാവും, സംവിധായകനുമെല്ലാമാണ്. വലിയ ആർഭാടമൊന്നുമില്ലാത്ത ചെറിയയൊരു വീട്ടിലായിരുന്നു ഞാൻ ആദ്യം താമസിച്ചിരുന്നത്. അന്ന് ഇവർക്ക് ചായ ഉണ്ടാക്കാൻ വേണ്ടി ഒരു കവർ പാലിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു.


അന്ന് എന്നെ കണ്ട് പോയ ശേഷം വീട്ടിൽ ചെന്ന് അമ്മയോട് ഇങ്ങനെ ഒരാളെ കണ്ടുവെന്ന് പറയുകയായിരുന്നു അദ്ദേഹം. നല്ല കുട്ടിയാണ് കല്യാണം കഴിക്കാൻആഗ്രഹം ഉണ്ട്. വീട്ടിൽ ചോദിച്ചു നോക്കിയാലോ എന്ന് ചോദിച്ചു. അങ്ങനെ അവസാനം ഞങ്ങളുടെ വിവാഹം ഗുരുവായൂരിൽ വെച്ചായിരുന്നു എന്ന് പ്രജുഷപറയുന്നു. ഇപ്പോൾ സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു. ഇപ്പോൾ താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ദയ എന്ന സീരിയലിലിൽ അഭിനയിക്കുന്നു.

Back to top button