SERIAL NEWS

സുമിത്രയെ എങ്ങനെ എങ്കിലും തറ പറ്റിക്കാൻ വേദിക സുമിത്ര അതിൽ നിന്നും രക്ഷപ്പെടുമോ?!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കു സുമിത്രയുടെ പോരാട്ടങ്ങളുടെ വിജയ കഥ പറയുന്ന സീരിയിലുകള് ഒന്നാണ്. ഭർത്താവ് ഉപേക്ഷിച്ചിട്ടും മൂന്ന് മക്കളുമായി ധൈര്യപൂർവം ജീവിതം നയിക്കുന്ന ഒരു കഥാപത്രം ആണ് സുമിത്ര. സ്വന്തമായി ബിസ്സിനെസ്സ് ചെയ്യ്തു ജീവിതം നേട്ടങ്ങൾ ഉണ്ടാക്കുന്ന സുമിത്രയെ തറപറ്റിക്കാൻ ഭർത്താവിന്റെ രണ്ടാം ഭാര്യ വേദിക പഠിച്ച പണി പതിനെട്ടും നോക്കുന്നു. ഇപ്പോൾ കാണിക്കുന്ന എപ്പിസോഡുകളിൽ വീണു കൈയൊടിഞ്ഞു കിടക്കുന്ന അമ്മായിയമ്മയെ നോക്കി വശം കെട്ടിരിക്കുകയാണ് വേദിക. ഇതിനിടയിൽ ബിസിനെസ്സിൽ ഉയരുന്ന സുമിത്രയെ കണ്ടു ഇവർക്ക് അസൂയ കൂടുന്നു. സുമിത്രയെ എങ്ങനെ എങ്കിലും തറ പറ്റിക്കാൻ വേദികയുടെ സൂത്ര പണികൾ ആണ് ഇപ്പോളത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.


സിദ്ധാർത്ഥിന്റെ ഭാര്യ ആയതിനു ശേഷം ജോലി നഷ്ട്ടപെട്ട വേദികക്ക് പിന്നിട് ജോലികൾ ഒന്നും കിട്ടുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പ്രമോയില്‍ വേദികയ്ക്ക് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജി.എം. ആയി ജോലി കിട്ടുന്നു. സിദ്ധാര്‍ത്ഥിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വേദിക ഏതറ്റം വരെ പോയാലും താന്‍ സുമിത്രയെ മുട്ടികുത്തിക്കുമെന്ന് വെല്ലുവിളിക്കുന്നു.അതിനായുള്ള കരുക്കൾ നീക്കാൻ തുടങ്ങി വേദിക അതായിരുന്നു കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചിരുന്നുത് .


ഇപ്പോൾ വേദിക പുതിയ കളികളുമായി ആണ് എത്തിയിരിക്കുന്നു അത് മറി കടക്കാൻ സുമിത്രക്ക് പറ്റുമോ എന്നാണ് പ്രേഷകരുടെ ആശങ്ക. വേദികയുടെ പുതിയ വരവിനെ പുച്ഛിച്ചു തള്ളുകയാണ് പ്രേക്ഷകർ. എങ്കിലും വേദികയ്ക്ക് എന്റെ വക തോല്‍വി ആശംസകളെന്നാണ് ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്യുന്നത്. വേദികയുടെ പുതിയ കൂളിങ് ഗ്ലാസ്സിനെ ട്രോളുന്നവരും ഏറെയാണ്. അതു കാണുമ്പോള്‍ ചിരി വരുന്നുവെന്നാണ് പലരും പറയുന്നത്.

Back to top button