SERIAL NEWS

വേദിക സരസ്വതിയമ്മയെ അമ്പലനടയിൽ കൊണ്ട് പോയി തള്ളി , സരസ്വതിയമ്മക്കു ട്രോളുകളുടെ അഭിഷേക൦!!

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ  ഒന്നാണ് കുടുംബ വിളക്ക് . ഭർത്താവ് ഉപെഷിച്ച സുമിത്രയുടെ  ജീവിത യുദ്ധത്തിന്റെ  കഥ പറയുന്ന ഒന്നാണ് കുടുംബ വിളക്ക്.സുമിത്രയെ ഉപെഷിച്ച സിദ്ധാർഥ് പിന്നീട് വേദികയെ വിവാഹം കഴിക്കുവായിരുന്നു. വേദികയെ വിവാഹം കഴിച്ചതോടു സിദ്ധാർത്ഥിന്റെ മനസമധാനം നഷ്ട്ടപെടുകയാണ്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയെ മുന്നോട്ടു നയിക്കുന്നത്.


സുമിത്രയെ തോൽപ്പിക്കാൻ നടക്കുന്ന രണ്ടു വ്യക്തികൾ ആണ് വേദികയും , സിദ്ധാർത്ഥിന്റെ ‘അമ്മ സരസ്വതിയമ്മയും. സുമിത്രയെ തളർതാൻ പല അടവുകളും ഇരുവരും ആലോചിക്കുന്നുണ്ട് എന്നാൽ അവ ഒന്നും ഫലം ആകുന്നില്ല. സുമിത്രയുടെ ദുബായ് യാത്ര മുടക്കാന്‍ നടത്തിയ പ്ലാനുകളും ചീറ്റിപ്പോയി. അതിനായി സരസ്വതിയമ്മയെ കോണിപ്പടിയില്‍ നിന്നും വീഴിച്ച വേദിക തന്നെ ഒടുവില്‍ സരസ്വതിയമ്മയെ ശുശ്രൂഷിക്കേണ്ട അവസ്ഥയിലെത്തി.എട്ടിന്റെ പണി കിട്ടിയ വേദിക സരസ്വതിയമ്മയെ ഒഴിവാക്കാൻ പല വഴികളും നോൽക്കുന്നു ഒരു ജോലിയുടെ ഇന്റര്‍വ്യൂ ഉണ്ടെന്നുപറഞ്ഞ് അമ്പലത്തില്‍ വഴിപാട് കഴിക്കാനായി സരസ്വതിയമ്മയേയും കൊണ്ടുപോകുന്നു. വഴിപാടിന് ചീട്ടെഴുതാന്‍ പോയ തക്കത്തില്‍ വേദിക അമ്പലത്തില്‍ സരസ്വതിയമ്മയെ ഉപേക്ഷിച്ച് കാറില്‍ കടന്നു കളഞ്ഞു.


വേദികയെ കാണാതായപ്പോഴാണ് സരസ്വതിയമ്മക്ക് താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. തന്നെ പരിചയമുള്ള ആരെങ്കിലും വീട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സരസ്വതിയമ്മ. അതിനിടെ അമ്പലനടയില്‍ തളര്‍ന്നുറങ്ങിപ്പോയ സരസ്വതിയമ്മക്ക് വഴിപോക്കര്‍ ഭിക്ഷ നല്‍കുന്നു.സരസ്വതിയമ്മയെ ട്രോളുകയാണ് പ്രേക്ഷകര്‍. മരുമകളെ ഇത്രയ്ക്ക് വിശ്വാസമുള്ള ഒരമ്മായിയമ്മ കാണില്ല, സരസ്വതിയമ്മ റോക്‌സ് എന്നായിരുന്നു ഒരു കമന്റ്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരാളാണ് നമ്മുടെ സരസു കണ്ടറിയാത്തവന്‍ കൊണ്ടറിയും ഇത്രയൊക്കെ കിട്ടിയിട്ടും വീണ്ടും വേദികേ എന്ന് വിളിച്ച് പോകാഞ്ഞാല്‍ മതി എന്തുവന്നാലും വേദിക അവര്‍ക്ക് മുത്താണ്’, അത് പൊളിച്ചു ആ തള്ളക്ക് അങ്ങനെ തന്നെ വേണം എന്നിങ്ങനെയാണ് കമന്റുകൾ.

Back to top button