Celebraties

സിനിമയിലേക്ക് എത്താൻ കാരണം പൃഥ്വിരാജ് ; നടി അർച്ചന

നിലവിളക്ക് എന്ന പരമ്പര ഒരിക്കൽ എങ്കിലും കാണാത്ത മിനി സ്‌ക്രീൻ പ്രേക്ഷകർ കുറവായിരിക്കും. ചുരുക്കം ചാനലുകളും,മിനി സ്‌ക്രീൻ പരമ്ബരകളും ഉണ്ടായിരുന്ന കാലത്താണ് സൂര്യ ടിവി നിലവിളക്ക് സംപ്രേക്ഷണം ചെയ്തുവന്നിരുന്നത്. മിനി സ്ക്രീനിലെ മുൻ നിര നായികമാരും നായകന്മാരും അണിനിരന്ന പരമ്പരയിൽ നായികാ വേഷത്തിൽ എത്തിയിരുന്നത് ലക്ഷ്മി വിശ്വനാഥ് എന്ന നടി ആയിരുന്നു. പതിനേഴുവയസ്സിൽ ഒരുപാട് മച്ചുവേർഡ് ആയ കഥാപാത്രമായിട്ടാണ് ലക്ഷ്മി പരമ്പരയിൽ എത്തിയത്. അന്നുമുതൽ താരത്തിന്റെ പ്രായത്തിനെ ചൊല്ലി ചില സംശയങ്ങൾ പ്രേക്ഷകർക്കുണ്ടായിരുന്നു. നിലവിളക്കിനു ശേഷം പൃഥ്‌വിരാജ് ചിത്രം ക്ലാസ്സ്മേറ്റ്സിലും ലക്ഷ്മി അഭിനയിച്ചിരുന്നു… ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതിനെക്കുറിച്ചും നടിയുടെ വിവാഹത്തെകുറിച്ചുമെല്ലാം നൂറു സംശയങ്ങളാണ് ആരാധകർക്ക് ഇപ്പോഴും.

മിനി സ്‌ക്രീനിൽ മാത്രം അല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ലക്ഷ്മി ക്‌ളാസ്മേറ്റ്സ് സിനിമയിലും വേഷം ഇട്ടിരുന്നു. പ്രിത്വിരാജിന്റെ ക്ലാസ്സ്‌മേറ്റ്സ്നി ഇത്ല ഒരു ചെറിയ റോൾ ആയിരുന്നു ലക്ഷ്മി കൈകാര്യം ചെയ്തത്.  ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് ക്ലസ്സ്മേറ്റ്സ് ഷൂട്ടിങ് കോട്ടയം സിഎംഎസ് കോളേജിൽ നടക്കുന്നത്. പൃഥ്വിരാജിന്റെ കട്ട ഫാനായ ലക്ഷ്മി  അദ്ദേഹത്തെ ഒന്ന്കാണാനും, ഓട്ടോഗ്രാഫ് വാങ്ങിക്കാനും ആണ് അന്ന് ഷൂട്ടിങ് സ്ഥലത്തേക്ക് പോയത്. അങ്ങനെ അദ്ദേഹത്തെ കാണുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഒപ്പം ചെറിയ സീനിൽ അഭിനയിക്കാനുള്ള  അവസരം ലഭിച്ചത്.. സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോയതായിരുന്നില്ല ..യാദ്ര്ശ്ചികമായി അത് സംഭവിച്ചതാണ്.

അതിനു ശേഷമാണ് നിലവിളക്ക് പരമ്പരയിലൂടെ സീരിയൽ രംഗത്തേക്ക് എത്തുന്നത്. തന്റെ 17 വയസ്സിലായിരുന്നു  നിലവിളക്കിലെ അർച്ചന എന്ന വളരെ പക്വതയാർന്ന കുടുംബിനിയുടെ കഥാപാത്രം ലക്ഷ്മിയെ തേടി എത്തിയത്. അപ്പോഴൊക്കെ പലർക്കും തന്റെ പ്രായത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ മാന്നാർ എന്ന് പറഞ്ഞ സ്ഥലത്താണ് ലക്ഷ്മി ജനിച്ചത്. മാന്നാർ നായർ സമാജം സ്‌കൂളിൽ ആയിരുന്നു നടിയുടെ സ്‌കൂൾ കാലഘ ട്ടം. പിന്നീട് എം എഡ് പൂർത്തിയാക്കിയ ലക്ഷ്മി  ഇപ്പോൾ യൂജിസി നെറ്റ് എഴുതിയെടുക്കാനുള്ള  ശ്രമത്തിലാണ്.. ലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്നം ഒരു അധ്യാപികയാവുക എന്നതാണ്..

നിലവിളക്കിനു ശേഷം സ്‌ക്രീനിൽ നിന്നും വിട്ടുനിന്ന  ലക്ഷ്മി ഇപ്പോൾ ഒരു സമ്പൂർണ കുടുംബിനിയാണ്. ഒപ്പം പഠനത്തിന്റെ തിരക്കിലും. എംഎഡ് പൂർത്തിയാക്കിയ ലക്ഷ്മി ഇപ്പോൾ കോളേജ് അധ്യാപനത്തിലേക്ക് തിരിയാനുള്ള തയ്യാറെടുപ്പിലാണ്.

വിവാഹം കഴിച്ചിരിക്കുന്നത് വിഷ്ണു മാധവ് എന്ന യുവാവിനെയാണ്.  ഇപ്പോൾ കുടുംബവുമായി  ചോറ്റാനിക്കരയിൽ ആണ് താമസം. രണ്ടര വയസ്സുള്ള മകൾ ആരുംദ്ധതിയും ഉണ്ട്.. ഇപ്പോളും പലരും നേരിട്ട് കാണുമ്പോൾ തന്റെ പ്രായം തിരക്കാറുണ്ടെന്നു ലക്ഷ്മി പറയുന്നു.  നിലവിളക്കിലെ അർച്ചന ആയിരുന്നപ്പോൾ വയസ്സ് 17 ഇന്ന് തനിക്ക് 29 വയസ്സുണ്ടെന്നും ലക്ഷ്മി.

എന്നാൽ വിഷ്ണുവിനെ ലക്ഷ്മി പ്രണയിച്ചല്ല വിവാഹം ചെയ്തത്. വീട്ടുകാർ   ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു . നിലവിളക്കിന്റെ ഷൂട്ട് ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു നടന്നത്. അന്ന് വിഷ്ണുവിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ പ്രണയം ഇരുവർക്കുമിടയിൽ  ഉണ്ടായിരുന്നില്ല.

നിലവിളക്ക് കഴിഞ്ഞു ഏകദേശം  ഒരു വര്ഷം കഴിഞ്ഞപ്പോൾ ആണ് വിഷ്ണുവിന്റെ  അമ്മ ലക്ഷ്മിയുടെ വീട്ടിലേക്ക് വിളിച്ച തന്റെ മകനുമായി വിവാഹ ബന്ധം ആലോചിക്കുന്നത്.  തുടർന്നായിരുന്നു വിവാഹം. ഇനിയും അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നതിലും ലക്ഷ്മിക്ക് അതാല്പര്യം  ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലാണ്.

Back to top button