SERIAL NEWS

തങ്ങൾക്കുണ്ടായ അപ്രതീഷിത ദുരന്തങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു ബീന ആന്റണിയും, മനോജ്!!

മിനിസ്ക്രീൻ രംഗത്തു മികച്ച താരദമ്പതികൾ ആണ് ബീന ആന്റണിയും, മനോജ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. താരങ്ങൾക്കു ശങ്കു എന്നൊരു മകനും ഉണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കു വെക്കാറുണ്ട് ഇപ്പോൾ താരങ്ങൾ ജഗദീഷ് അവതാരകനായ ഷോ പണം തരും പടം എന്ന പ്രോഗ്രമിൽ എത്തുകയും തങ്ങൾക്കു ജീവിതത്തിൽ ഉണ്ടായ പ്രതീഷിക്കാത്ത ദുരന്തങ്ങളെ കുറിച്ചും പറയുകയും ചെയ്യ്തു. ഇരുവരും പറയുന്നു ഞങ്ങളുടെ വിവാഹം ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം താൻ ഗർഭിണി ആയപ്പോൾ ആണ് തന്റെ ജീവിതത്തിലെ ആദ്യത്തെ ആ സംഭവം ഉണ്ടായത്.


അന്നാണ് എന്റെ അപ്പച്ചൻ അക്സിഡന്റിൽ മരിക്കുന്നതു. ഞങ്ങൾക്കു ആ ,മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല. അപ്പച്ചൻ മരിച്ചു എന്നറിഞ്ഞപ്പോൾ ബീനയും എല്ലവരും വലിയ ബഹളം ആയിരുന്നു അങ്ങനെ ഗർഭിണി ആയിരുന്നു ആ കുഞ്ഞു അബോര്ഷനായി പോയി പിന്നീട് രണ്ടു വര്ഷത്തിനു ശേഷം ആണ് ഞങ്ങക്ക് മകൻ ഉണ്ടായത്. പിന്നീട് ആത്മസഖി എന്ന സീരിയൽ ചെയ്യ്തു കൊണ്ടിരുന്ന സമയത്താണ് അമ്മച്ചി മരിക്കുന്നതു . ഈ രണ്ടു സമയത്തും ഞങ്ങൾ ഒരുപാട് ടെൻഷൻ അനുഭവിച്ചിരുന്നു മനോജ് പറഞ്ഞു.


എന്റെ മകനെ നോക്കിയിരുന്നത് അമ്മച്ചി ആയിരുന്നു അമ്മച്ചി പോയതോടു അതും വലിയവിഷമം ആയി. പിന്നീട് ചേച്ചിയുടെ മകനും മരിച്ചു. കോവിഡ് ആയിരുന്നു. എനിക്കും എന്റെ സഹോദരിമാർക്കും മുന്നേ ഉണ്ടായ മകൻ ആയിരുന്നു അവൻ ,പറഞ്ഞിട്ട് കാര്യമില്ല ഈശ്വരൻ തീരുമാനിക്കുന്നതുപോലെ നടക്കുകയുള്ളല്ലോ ബീന പറയുന്നു.

Back to top button