Film News

നിമ്മയെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു, തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു അരുൺ ഗോപൻ!!

ഐഡിയ സ്റ്റാർസിംഗർ വേദിയിൽ മത്സരാർത്ഥിയായ എത്തിയ ഗായകൻ ആണ് അരുൺ ഗോപൻ. അരുണിന്റെ ഭാര്യ നിമ്മിയെ എല്ലാ പ്രേക്ഷകർക്ക്‌ സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്‌ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു. നിമ്മിയുമായുളള പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും അരുൺ ഗോപൻ അഭിമുഖ്ത്തിൽ നേരത്തെ പറഞ്ഞിരുന്നു.ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രണയത്തെകുറിച്ചു അരുൺ ഗോപൻ പറയുന്നതിങ്ങനെ.


ഒരു ഷോയിൽവെച്ചാണ് പരസ്പരം ഞങ്ങൾ കണ്ടുമുട്ടിയത്‌. നിമ്മിയെ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു വൈബ് തോന്നിയിരുന്നു. അവള്‍ എന്റെയാണ് എന്നുതന്നെയായിരുന്നു മനസ്സ് പറഞ്ഞത്. ഒരു പൊതുസുഹൃത്ത് വഴിയാണ് പിന്നീട് വിശദമായി പരിചയപ്പെട്ടത്. അധികം താമസിയാതെ ഞങ്ങള്‍ പ്രണയത്തിന്റെ വഴിയിലായി. എനിക്ക് ലഭിച്ചത് പെർഫെക്റ്റ് ആയ പെൺകുട്ടിയാണ്. രണ്ടു വര്ഷം മുൻപ് കണ്ടുമുട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം കുറേകൂടി നന്നയേനെ അരുൺ പറയുന്നു. പ്രണയം വീട്ടിൽ അവതരിച്ചപ്പോൾ അനുഭവം പങ്കു വെച്ച് ഇരുവരും.


അരുണിന്റെ വീട്ടിൽ ഈ കാര്യം പറയുന്നത് എളുപ്പമായിരുന്നു ,അവിടെ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. അവിടെ അച്ഛനും, അമ്മയും, ചേട്ടന്മാരും നല്ല മനസുള്ളവരാണ്. എന്നാൽ നിമ്മിയുടെ അവസ്‌ഥ അങ്ങനെ അല്ലായിരുന്നു .നിമ്മിയുടെ ‘അമ്മ ഒരു അംഗൻവാടി ടീച്ചർ ആയിരുന്നു. പ്രണയം എന്ന് പറയുന്നത് അമ്മക്ക് വളരെ ദഹിക്കാൻ വലിയ പാടായിരുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെപ്രണയം ആയിരുന്നു അരുണുമായുള്ളതു. പ്രേമിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു അമ്മ പറയാറുള്ളത്. പ്രേമിക്കുന്നവര്‍ കൊള്ളില്ല എന്നൊക്കെ, നാട്ടിന്‍പുറമല്ലേ, അമ്മയോട് വിവാഹക്കാര്യം അവതരിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, അമ്മ ഉള്ളിന്റെയുള്ളില്‍ പാവമാണെന്ന് എനിക്കറിയാമായിരുന്നു. അമ്മയോട് കാര്യം പറഞ്ഞെങ്കിലും ആദ്യം വേണ്ട എന്നായിരുന്നു മറുപടി. പക്ഷെ, പിറ്റേദിവസം അമ്മ സമ്മതം മൂളി. അങ്ങനെയായിരുന്നു പിന്നീട് വിവാഹം നടന്നത്.

Back to top button