പ്രണയത്തെ കുറിച്ച് ചമ്മലോടെ ചിപ്പി പറഞ്ഞ വാക്കുകൾ വൈറൽ!!

മലയാള സിനിമയിലെ ഒരു കാലത്തു നിരവധി നായികാ കഥാപാത്രങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിച്ച നടി ആയിരുന്നു ചിപ്പി. മമ്മൂട്ടി നായകനായ ‘പാഥേയം’എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ ആദ്യ അഭിനയം കാഴ്ച്ച വെച്ചത്. സിനിമകളിൽ അഭിനയിച്ചിരുന്നു സമയത്തായിരുന്നു നിർമാതാവായ രഞ്ജിത്തിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി പിന്നീട് സീരിയിലുകളിൽ ആയിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. ഇപ്പോൾ താരം അഭിനയിക്കുന്ന സ്വാന്തനം എന്ന സീരിയലിൽ ദേവി എന്ന കഥാപാത്രമായി ആണ് അവതരിപ്പിക്കുന്നത്.
സ്വാന്തനം എന്ന സീരിയലിന്റെ നിര്മതാവും ചിപ്പി തന്നെയാണ്. സ്വാന്തനം എന്ന സീരിയലിന് മുൻപ് തന്നെ ആകാശ ദൂത്, വാനം പാടി എന്നി സീരിയലുകളിലും അഭിനയിച്ചു ചിപ്പി. ഇപ്പളും നടിയോട് തന്റെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെ കുറിച്ചും അഭിമുഖങ്ങളിൽ ചോദിക്കുമ്പോൾ ശെരിക്കും ചമ്മലോടാണ് പറയുന്നത്. ഇപ്പോൾ താരത്തിന്റെ ആ തരത്തിലുള് അഭിമുഖം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. പ്രണയത്തെ കുറിച്ച് താരത്തിനോട് ചോദിച്ചപ്പോൾ വളരെ ചമ്മലോടെയാണ് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നതു.
എന്റെ വീട്ടിൽ ഈ പ്രണയത്തെ കുറിച്ചറിഞ്ഞപ്പോൾ വളരെയധികം പ്രശ്നങ്ങൾ ഉണ്ടയിരുന്നു. ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടു സംസാരിച്ചതിനേക്കാൾ കൂടുതൽ മനസുകൾ കൊണ്ടായിരുന്നു സംസാരിച്ചത്. പരസ്പരം ഉണ്ടായ ആ മനസിലാക്കൽ ആണ് ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചത്. ഒരമിച്ചു കണ്ടു മുട്ടാനുള്ള അവസരങ്ങൾ കുറവായിരുന്നു ,എങ്കിലും ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. പ്രണയത്തേക്കാൾ കൂടുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായിരുന്നു. അന്ന് സെൽഫോണുകൾ ഇറങ്ങിയ സമയം ആയിരുന്നു അതുകൊണ്ടു ഞങ്ങൾ ഒരുപാടു തവണ കാളുകൾ ചെയ്യുമായിരുന്നു നാണത്തോടെ ചിപ്പി പറയുന്നു.