SERIAL NEWS

തങ്ങളുടെ പ്രണയത്തെ കുറിച്ചും , വിവാഹത്തെ കുറിച്ചും തുറന്നു പറയുന്നു ചാന്ദിനി!!

മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന താര ദമ്പതികൾ ആണ് ചാന്ദിനിയും, ഷാജുവും. ഇരുവരും പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോളാണ് താരങ്ങൾ പ്രണയികുന്നതും, വിവാഹിതരാകുന്നതും. ഇരുവരും മുൻപ് തന്നെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ സ്വാസിക അവതരികയായി എത്തുന്ന റെഡ് കാർപെറ്റിൽ ഇരുവരും എത്തുകയും അവിടെ പറഞ്ഞ വാക്കുകളുമാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നതും. തനിക്കു പ്രണയ കാലത്തു അഞ്ചു ലവ് ലെറ്റർ ഷാജു തന്നിട്ടുണ്ട് എന്ന് ചാന്ദിനി പറയുന്നു. അതുപോലെ വിവാഹത്തെ കുറിച്ചും സ്വാസിക ചോദിക്കുന്നുണ്ട്.


എന്തിനാണ് സ്വിറ്റ്സർലൻഡിലേക്ക് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത് അത്രക്ക് പേടി ആയിരുന്നോ എന്ന് സ്വാസിക ചോദിച്ചപ്പോൾ , ഒരു വെറൈറ്റി ആകട്ടെ എന്നായിരുന്നു മറുപടി. അന്ന് രണ്ടുപേരും സീരിയലിലും, സിനിമയിലും തിളങ്ങി നിന്നിരുന്ന സമയം അതുകൊണ്ടു ഈ വാർത്തകൾ പുറത്തു വരും അപ്പോൾ തേവരയിൽ നിന്നും പാലക്കാട്ടേക്ക് ഒളിച്ചോടിപ്പോയി എന്ന് പറയുന്നതിൽ ഒരു സുഖമില്ലെന്നും അതുകൊണ്ടാണ് സ്വിറ്റ്സർലൻഡിലേക്ക് പോയതെന്നും താരങ്ങൾ ചിരിച്ചുകൊണ്ട് പറയുന്നു.നേരത്തെ തന്നെ ടിക്കറ്റും വിസയും ചാന്ദിനി റെഡിയാക്കിയിരുന്നു എന്നാൽ ഷാജു ഉണ്ടാകുമെന്നു വിചാരിച്ചതല്ല ചാന്ദിനി പറയുന്നു. എന്നാൽ ചാന്ദിനിക്ക് ടിക്കറ്റ് ഓക്കേ ആക്കി കൊടുത്തത് ചാന്ദിനിയുടെ അച്ഛൻ ആയിരുന്നു എന്നാൽ അദേഹത്തിന് വിസ അടിച്ചു കിട്ടിയിരുന്നില്ല , എന്നാൽ ഷാജു നേരത്തെ ഇതെല്ലം ഓക്കേ ആക്കിയിരുന്നു താരങ്ങൾ പറഞ്ഞു.


എന്നാൽ ഞങ്ങളെ പ്രോഗ്രാമിന് കൊണ്ട് പോകുന്ന സ്പോൺസറിനു മാത്രമേ ഈ വിവരം അറിയുകയുള്ളൂ. അങ്ങനെ യാണ് ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിക്കുന്നതുതാരങ്ങൾ പറയുന്നു . വിവാഹത്തിന് ശേഷം ചാന്ദിനി അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന് ചോദിച്ചതിന് ഇല്ല എന്നാണ് മറുപടി. അതുപോലെ ചേട്ടൻ ഈ ഫീൽഡിൽ ഉള്ളതുകൊണ്ട് വിശേഷങ്ങൾ അറിയാറുണ്ട് എന്നും ചാന്ദിനി പറയുന്നു.

Back to top button