Film News

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ട്ടം ആയിരുന്നു അത് പ്രതീക്ഷ!!

കുടുബപ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രതീക്ഷ പ്രദീപ്. മൗനരാഗം, നീയും ഞാനും എന്നി രണ്ടു പരമ്പരകളിൽ ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടിലും നെഗറ്റീവ് റോളിൽ ആണ് താരം എത്തിയത്. എന്നിരുന്നാലും താരത്തിന് നിരവധി ആരാധകരും ഉണ്ട് ഈ രംഗത്തിൽ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും , ചിത്രങ്ങളും പങ്കു വെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. അതുപോലെ ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ സങ്കടത്തെ കുറിച്ച് തുറന്നു പറയുകയാണ്.


തന്റെ അമ്മ ഓർമ്മയായിട്ടു ഒരു വര്ഷം തികയുകയാണ്. ആ കുറവ് നികത്താൻ ആർക്കും കഴിയില്ല പ്രതീക്ഷ പറയുന്നു, താരത്തെ ആശ്വസിപ്പിച്ചു കൊണ്ട് നിരവധിപേർ രംഗത്തു എത്തിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ.. എന്റെ ‘അമ്മ മരിച്ചിട്ട് ഒരു വര്ഷം ആയി, ആ കുറവ് നികത്താൻ ആർക്കും സാധിക്കില്ല കാരണം അമ്മ ഞങ്ങൾക്കു വേണ്ടി ആയിരുന്നു ജീവിച്ചത്. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കുന്ന രീതിയില്‍ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വര്‍ഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന്അത് എനിക്കറിയാം പ്രതീക്ഷ പറയുന്നു.


2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം സംഭവിച്ച വര്ഷം ആയിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം ആയിരുന്നു എന്റെ അമ്മയുടെ മരണം. ആ വേദനയിൽ നിന്നും പതുക്കെ തിരിച്ചു വരുകയാണ് ഞങ്ങൾ ഇപ്പോൾ. ഞാനും അമ്മയും , അച്ഛനും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ പ്രദീപ്, അമ്മ ഗിരിജ, ചേട്ടൻ പ്രണവ് എൻജിനിയർ ആണ്. അമ്മക്ക് ക്യാൻസർ ആയിരുന്നു രണ്ടു വര്ഷം കൊണ്ട് ചികത്സയിൽ ആയിരുന്നു സെറ്റിൽ അമ്മയെ അറിയാത്തവർ ആരുമില്ലായിരുന്നു എന്നാൽ അസുഖം കൂടിയ സമയത്തു അമ്മ വീട്ടിൽ തന്നെയായിരുന്നു, കൊറോണ ആയതിനാൽ എനിക്ക് അമ്മയുടെ അസുഖ സമയത്തു അമ്മയെ പരിപാലിക്കാനും പറ്റി. എന്നാൽ ഈ വര്ഷം ആദ്യം തന്നെ ‘അമ്മ ഞങ്ങളെ വിട്ടുപോയി പതീഷ പറയുന്നു.

Back to top button