മുദ്ര ലോൺ എങ്ങനെ പ്രയോജനപ്പെടുത്താം ?

രാജ്യത്തെ ചെറുകിട വാണിജ്യ – വ്യവസായ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2015ലാണ് പദ്ധതി ആവിഷ്‌കരിച്ചത്. 6.2 കോടി സംരംഭങ്ങള്‍ക്കായി 3.4 ലക്ഷംകോടി രൂപയാണ് 2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ പദ്ധതി പ്രകാരം വായ്പ നൽകിയിട്ടുള്ളത്. മുദ്ര യോജന പ്രകാരം ചെറുകിട വ്യാപരങ്ങള്‍ക്കായി ഈടുരഹിത വായ്പയായി 10 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നത്.
രാജ്യത്തെ ചെറുകിട വാണിജ്യ – വ്യവസായ സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര അല്ലെങ്കിൽ (മൈക്രോ യൂണിറ്റ്സ്; ഡവലപ്പ്മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ് സംരംഭ വികസനത്തിന് പുതിയ മുദ്രാവാക്യമാകുകയാണ്. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമായ മറുപടി കൂടിയാണ് ഈ മുദ്ര ലോൺ പദ്ധതി… മുദ്രബാങ്ക് സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം തന്നെ …. മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനെ സംബന്ധിച്ച് പല ലഘു സംരംഭകർക്കും സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട് അവർക്ക് വേണ്ടിയാണു ഞങ്ങൾ ഈ വീഡിയോ ചെയുന്നത്……
മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഉണ്ടാകില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകൾ മുംബൈ എം.എസ്.എം.ഇ. ഡെവലപ്പ്;മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി വേണം ബന്ധപ്പെടുവാൻ. ദേശസാത്കൃത – സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക്; എത്തിക്കുന്നത്
റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും ഈ പദ്ധതിയിൽ പങ്കാളിയാകാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്…
10 ലക്ഷം രൂപ വരെ വായ്പ…. !!!!!! വിശദമായ വിവരങ്ങളിലേക്ക് പോകാം…….ശിഷു, കിഷോർ, തരുൺ എന്നീ തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.
ശിഷു – 50,000 രൂപ വരെയുള്ള വായ്പകൾ
കിഷോർ – 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ
ഇനി വായ്പ ആർക്കൊക്കെ ? ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും
നേരിട്ടുള്ള കാർഷിക പ്രവൃത്തിയെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്പ ന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്.
കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളുടേത്… അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പകളും ലഭ്യമാക്കുവാനും മുദ്രയ്ക്ക്കഴിയും.
സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും മുദ്ര വായ്പ ലഭിക്കുന്നതാണ്…
ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിനും ഈ പദ്ധതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അപേക്ഷ നൽകേണ്ട വിധം;
ഓരോ പദ്ധതി പ്രകാരമുള്ള അനുബന്ധ രേഖകളാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്.. ബാങ്കുകളിൽ നിന്നും ഇതിനു വേണ്ട ഫോം ലഭിക്കും. നിങ്ങളുടെ സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ, എസ്.സി./എസ്ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത് തെളിയിക്കുന്ന രേഖകൾ, ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്ട്രേഷൻ/ലൈസൻസ് സ്തുടങ്ങിയവ,bഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത് ,നിലവിൽ ബാങ്ക് വായ്പ ഉണ്ട്എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്മെന്റ്, നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം), പ്രതീക്ഷിത ബാലൻസ് ഷീറ്റ്; (രണ്ട്; ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം),നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്, വിശദമായ പ്രോജക്ട് റിപ്പോർട്ട്പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയാൽ അതിന്റെ ഘടന സംബന്ധിച്ച് രേഖകൾ, പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റ്.. കൂടാതെ പാസ്പോർട്ട്സൈസ് ഫോട്ടോകൾ (2 എണ്ണം)… ഇത്രയുമാണ് വേണ്ടത്….
കൂടാതെ മറ്റ് പ്രധാന അറിയിപ്പുകൾ……(എം.എസ്എം.ഇ. വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത് എസ്എസ്.ഐ. രജിസ്ട്രേഷന് തുല്യമായ അംഗീകാരം നേടാവുന്നതാണ്.. അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകർക്കാവശ്യമായ സഹായം ഈ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും ..
50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്. എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന്; യാതൊരു നിയന്ത്രണവുമില്ല. ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.