താൻ ഇപ്പോൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു, പുതിയ സന്തോഷ വാർത്തയുമായി റായി ലക്ഷ്മി!!

നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നായികയാണ് റായ് ലക്ഷ്മി. തമിഴ്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാളത്തിൽ സജീവമാണ്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ വിശേഷങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത് . മാല ദ്വീപിൽ തന്റെ അവധികാലം ചിലവഴിക്കുകയാണ് താരം ഇപ്പോൾ. താൻ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു, തന്റെ ഹൃദയം ഇവിടെ ആണ്. പങ്കുവെച്ച ചിത്രങ്ങൾക്ക് ഒപ്പം നടി കുറിച്ചത് ഇങ്ങേനെ യാണ്. എന്തൊക്കെ സംഭവിച്ചാലും എല്ലാ ദിവസവും മനോഹരമായി അവസാനിക്കും.
അതിനൊരു തെളിവാണ് സൂര്യസ്തമയം. ഇങ്ങനെ കുറിച്ചുകൊണ്ട് താരം നിരവധി ചിത്രങ്ങൾ പങ്കു വെച്ച്. ചിത്രത്തിൽ നീലക്കടലിന്റെ ഭംഗിയും, സൂര്യാസ്തമനവും കാണാം. നിരവധി താരങ്ങളാണ് മാലിദ്വീപിന്റെ മനോഹാരിത കണ്ടു ഇവിടേയ്ക്ക് എത്തുന്നത്. തെന്നിന്ത്യൻ താരങ്ങൾ കൂടുതലും തങ്ങളുടെ അവധികാലം ആഘോഷിക്കാൻ മാലി ദ്വീപ് തെരഞ്ഞെടുക്കുന്നത്.
ഇന്ത്യക്കരെ സംബന്ധിച്ചു മാലിദ്വീപ് ഒരു വളരെ സുഖമുള്ള സ്ഥലം ആണ്. സങ്കീർണ്ണമായ വിസാ നടപടികൾ ഇവിടേക്ക് ഇല്ല എന്നത് തന്നെയാണ് കാരണം.നിരവധി റിസോർട്ടുകൾ ഇവിടെ ഉണ്ട് സാധരണ റിസോർട് മുതൽ , ലക്ഷ്‌റി റിസോർട് വരെ ഉണ്ട്. ഇവിടെ ഉള്ള ഇരുനൂറ്റി മുപ്പത് ദ്വീപുകളിൽ മാത്രമാണ് സ്വദേശികൾ ഉള്ളത്.