കുടുംബ വിളക്കിലെ സിദ്ധുവിന്റെ അഭിനയം കണ്ടു ഭാര്യക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് കൃഷ്ണകുമാർ!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട പെട്ട സീരിയിലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും ആരാധകർ ഒന്നിനൊന്ന് ഇഷ്ട്ടപെടുന്ന അഭിനേതാക്കൾ ആണ്. പരമ്പരയിലെ ഒട്ടു മിക്ക താരങ്ങളും സോഷ്യൽ മീഡിയിൽ സജീവമാണ് ,അത് പോലെ ശ്രെദ്ധയമായ ഒരു കഥാപാത്രം ആണ് സിദ്ധു, ഈ കഥാപാത്രം ചെയ്യ്തിരിക്കുന്നതു കൃഷ്ണ കുമാർ മേനോൻ ആണ്. അഭിനയ രംഗത്തു നേരത്തെ തന്നെ അഭിനയിക്കുന്നുണ്ടെങ്കിലും താരത്തെ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് കുടുംബ വിളക്കിലൂടെ ആണ്.
കൃഷ്ണകുമാർ എന്നറിയപെടുന്നതിനേക്കാളും കൂടുതൽ പ്രേക്ഷകർ അറിയപ്പെടുന്നത് സിദ്ധു എന്നാണ്. സീരിയലിൽ അല്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആണ് ചെയ്യ്തതെങ്കിലും ,ഇപ്പോൾ നല്ല കഥാപാത്രമായി ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കുടുംബ വിളക്ക് കുറച്ചു പിന്നോട്ട് വന്നപ്പോളാണ് സിദ്ധു എന്ന കഥാപാത്രത്തിന് ഒരുപാട് വത്യാസം ഉണ്ടായതും. ഈ സീരിയലിലെ നിരവധി ആരാധകരുള്ള കഥാപാത്രം ആണ് സുമിത്ര അതുപോലെ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി എടുത്ത് കഥാപാത്രമാണ് സിദ്ധുവിന്റേയും.
വളരെ വൈകിട്ട് ആണെങ്കിലും സിധുവിന്റെ ഈ മാറ്റം പ്രേക്ഷകർ കൂടുതൽ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോൾ തനിക്കു ലഭിച്ച പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ് കൃഷ്ണ കുമാർ. തുടക്കത്തിൽ സീരിയലിലെ സിധുവിനെ കണ്ടിട്ടു തന്റെ ഭാര്യക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു താരം പറയുന്നു. പലപ്പോഴും ഭാര്യ ചോദിച്ചിട്ടുണ്ട് ഇതെന്താണ് ഇങ്ങനെ എന്ന് അതിലെ അഭിനയം കണ്ടിട്ടു. അതുപോലെ സുമിത്രയെ വഴക്കു പറയുന്ന് രംഗം കണ്ടാൽ മക്കൾ തന്നെ തുറിച്ചു നോക്കുമായിരുന്നു. കോപ്പറേറ്റ് രംഗത്തെ ജോലി ഒഴിവാക്കിയിട്ടാണ് അഭിനയത്തിന് എത്തിയതു, തനറെ അഭിനയത്തിന് മകളും ,ഭാര്യയും കൂടുതൽ സപ്പോർട് ചെയ്യാറുണ്ട് കൃഷ്ണ കുമാർ പറയുന്നു.