തന്റെ രണ്ടാമത്തെ കുട്ടിയുടെ ചിത്രവുമായി ശാലു കുര്യൻ!!

ചന്ദന മഴ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രമായി എത്തിയ താരം ആണ് ശാലു കുര്യൻ. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ തങ്ങളുടെ കുടുംബ ചിത്രം ആരധകർക്കു വേണ്ടി പങ്കു വെച്ചിരിക്കുയാണ്, കൂടാതെ തന്റെ രണ്ടാമത്തെ കുട്ടിയുടെ ചിത്രവും പങ്കു വെച്ച്. കുറച്ചു ആഴ്ച്ചകൾക്കു മുൻപാണ് താൻ രണ്ടമത്തെ കുട്ടിയുടെ ജനനത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരുന്നത്. ലിയോണ്ടർ മെൽവിൻ എന്നാണ് കുഞ്ഞിന്റെ പേര്. ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ടു രാജകുമാരന്മാരും അലിസ്റ്റര്‍ മെല്‍വിനും ലിയോണ്ടര്‍ മെല്‍വിനും എന്ന അടികുറിപ്പോടെ ആണ് ശാലു തങ്ങളുടെ കുടുംബ ചിത്രം പങ്കു വെച്ചത്.
സാധാരണ സെലിബ്രറ്റികളെ പോലെ തങ്ങളുടെ ഗർഭകാല വിശേഷങ്ങളോ, ചിത്രങ്ങളോ ശാലുവോ ഭർത്താവ് മെൽവിൻ ഫിലിപ്പോ പങ്കു വെച്ചിരുന്നില്ല, ഇപ്പോൾ തങ്ങൾക്കുണ്ടായ രണ്ടാമത്തെ കുട്ടി ജനിച്ചതിനു ശേഷം ആണ് ചിത്രം പങ്കു വെച്ചത്.
ചന്ദന മഴ, തട്ടീം, മുട്ടീം, എന്റെ മാതാവ്, എന്നി സീരിയലുകളിൽ തന്റെ അഭിനയ൦ കാഴ്ച്ച വെച്ചിട്ടുണ്ട്. താരത്തിന് തനറെ ആദ്യ സമയത്തു നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. തന്റെ ആദ്യ പ്രസവത്തിനു ശേഷം ഉണ്ടായിരുന്ന അമിതവണ്ണത്തെ കുറിച്ചുള്ള ബോധവല്കരണ ക്ലാസ്സിന്റെ വീഡിയോകളും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.