Film News

ജയന്തിയെ തെളിവുകളോട് ബാലൻ പൊക്കി ,സാവിത്രി കരണത്തടിച്ചു കൊണ്ട് പ്രതികരിക്കുന്നു ഇനിയും കിടിലൻ എപ്പിസോഡ്!!

ഏഷ്യാനെറ്റ് സീരിയലുകളുടെ കൂട്ടത്തിൽ നമ്പർ വൺ പട്ടികയിൽ എത്തുന്നു സ്വാന്തനം. ഇനിയും വരും ദിനങ്ങളിൽ മിന്നുന്ന പ്രകടനം എപ്പിസോഡുകൾ കാഴ്ച്ച വെക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ മധുരമായ് പകരം വീട്ടൽ ആയിരുന്നു സീരിയലിൽ എത്തിയിരുന്നത്. എന്നും സ്വാന്തനം വീട്ടിൽ പ്രശ്നങ്ങൾ സൃഷിട്ടിക്കുന്ന ജയന്തിയെ എല്ലാം തെളിവുകളോടും പൊക്കി എന്നുള്ളതായിരുന്നു കഴിഞ്ഞ എപ്പിസോഡിന്റെ ഹൈ ലൈറ്റ്. അന്ജലിയുടേ അച്ഛനെയും, അമ്മയേയും ഇറക്കി വിട്ടിരുന്നത് ജയന്തിയാണെന്നു മനസിലാക്കിയ ബാലൻ ജയന്തിയോട് ഇനിയും ഈ വീടിന്റെ പടി ചവിട്ടിരുതെന്നു ആഞ്ജാപിക്കുന്നു. ജയന്തിയുടെ കുറ്റവിചാരണക്കായി എല്ലാവരേയും ബാലന്‍ വിളിച്ചുവരുത്തിയിരുന്നു. എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ ബാലന്‍ തന്നെ ജയന്തിയുടെ തനിനിറം പുറത്തുകൊണ്ടുവരികയായിരുന്നു.


അപ്പുവിന്റെ ഡാഡിയെ എരിവ് കയറ്റി വെച്ച്തു ജയന്തിയാണെന്നു കഴിഞ്ഞ ദിവസം അപ്പുവിന്റെ അമ്മ ഫോണിൽ വിളിച്ചു പറഞ്ഞത്. നേരത്തെ തന്നെ ജയന്തിയുടെ കള്ളക്കളിയില്‍ സംശയമുണ്ടായിരുന്ന അഞ്ജലി ജയന്തിയുടെ എല്ലാ നീക്കങ്ങളും നിരീക്ഷിച്ച് തന്നെയാണ് ഇരുന്നിരുന്നത്. ഗര്‍ഭിണിയായ അപ്പു തലകറങ്ങി വീണപ്പോള്‍ തമ്പിയെ ആശുപത്രിയില്‍ നിന്നു തന്നെ വിവരം വിളിച്ചറിയിക്കാന്‍ കാണിച്ച ജയന്തിയുടെ വ്യഗ്രത എല്ലാവരും കണ്ടതാണ്. എന്നാല്‍ തമ്പിയുടെ നമ്പര്‍ എങ്ങനെ കിട്ടിയെന്ന് അഞ്ജലി ചോദിച്ചപ്പോള്‍ തപ്പിത്തടഞ്ഞ് എന്തോ മറുപടി പറഞ്ഞ് ജയന്തി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ  ജയന്തി പിടിക്കപ്പെട്ടു. തമ്പി സ്വാന്തനം വീട്ടിൽവന്നു ജയന്തിയെ തമ്പി കണ്ടപ്പോൾ തന്നെ തമ്പിയുടെ ഭാര്യയോട് പറഞ്ഞിരുന്നു ഈ സംശയം. തുടർന്ന് ജയന്തി വിളിച്ച കാൾ റെക്കോർഡ് ചെയ്ത് അത് ജയന്തി ആണെന്നാണ് ഉറപ്പിച്ചു. അങ്ങെനെ ഈ വിവരം  അപ്പു സ്വാന്തനം വീട്ടിൽ അറിയിപ്പിക്കുകയും ചെയ്യ്തു. ബാലൻ ഈ കാര്യം എല്ലവരെയും അറിയിച്ചപ്പോൾ തന്നെ സാവിത്രി ജയന്തിയുടെ കരണത്തടിച്ചു പ്രതികരിച്ചു. ഇനിയും വീട്ടിൽ കയറരുതെന്നു ബാലൻ പറയുകയും ചെയ്യ്തു. സേതുവും ജയന്തിയെ കയറ്റുന്നില്ല . ഒരു ഇത്തിള്‍ക്കണ്ണിയെപ്പോലെ കടന്നുകയറാന്‍ ശ്രമിച്ച് അവിടെ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജയന്തിയെ പുകച്ച് പുറത്ത് ചാടിച്ചതില്‍ ഏറെ സന്തോഷിക്കുകയാണ് ആരാധകര്‍. സാന്ത്വനത്തിലെ മികച്ച എപ്പിസോഡുകളിലൊന്നാണ് ഇതെന്നായിരുന്നു ഒരു പ്രേക്ഷകന്റെ അഭിപ്രായം.ഇനിയും കിടിലൻ എപ്പിസോഡായിരുക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ.

 

Back to top button