സ്വാന്തനത്തിൽ വന്നു മാപ്പു പറഞ്ഞ ജയന്തി അടുത്ത പണിയുമായി, ഇനിയും വരുന്ന എപ്പിസോഡുകളിൽ!!

മിനിസ്‌ക്രീനിലെ മികച്ച പരമ്പരകളിൽ നമ്പർ വൺ സീരിയൽ ആണ് സ്വാന്തനം. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെയും അവര്‍ തമ്മിലുള്ള അവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സീരിയലിന്റെ പ്രതിപാദ്യം.ഇപ്പോൾ കുടുംബ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഓരോ എപ്പിസോഡും കഴിഞ്ഞു പോകുന്നത്. സ്വാന്തനത്തിൽ വന്നു മാപ്പു പറഞ്ഞുപോയ ജയന്തി ഇനിയും സ്വാന്തനം കുടുംബത്തിന് നൽകുന്ന അടുത്ത പണിയാണ് ഇനിയും വരുന്ന എപ്പിസോഡുകളി ഉദ്വേഗജനകമാക്കുന്നത്.രാജേശ്വരിയിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന തല്ലിൻറെ വിവരങ്ങൾ അറിഞ്ഞു ജയന്തി ഞെട്ടുന്നു. ഹരിക്കും, ശിവനും നല്ല പണികൊടുക്കുമെന്നു രാജേശ്വരി ബാലനോട് വിളിച്ചു പറയുന്നു. കൂടാതെ ജയന്തിയുടെ ഭർത്താവ് സേതുവിനോടും കരുതിയിരിക്കാൻ പറയുന്നു.
തന്റെ ഏറ്റവും വലിയ ശത്രുവായ ശിവനാണ് കൂടുതല്‍ കുഴപ്പക്കാരനെന്ന് പറയുന്ന ജയന്തി അവന് നല്ല പണി കൊടുക്കണം എന്ന് രാജേശ്വരിയോട് പറയുന്നു. എന്നാല്‍ ഹരിക്കും ശിവനും വേണ്ടിവന്നാല്‍ ബാലനും തിരിച്ചടി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് രാജേശ്വരി. എന്നാൽ രാജേശ്വരിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ജയന്തി ഉടൻ തന്നെ അപ്പുവിനോട് വിളിച്ചു പറയുന്നു ഈ വിവരം പിന്നീട് അപു ദേവിയോട് ചോദിക്കുന്നു. ഉടൻ തന്നെ അപ്പു അമരാവതിയിൽ എത്തുന്നു, അവിടെ ചെന്നപ്പോൾ രാജേശ്വരിയും, അപ്പുവിന്റെ അച്ഛനും അമ്മയും ഈ വിഷയം സംസാരിക്കുന്നു. ദേവേട്ടത്തിയെയും ,ബാലേട്ടനെയും അപമാനിച്ചതിന് ശേഷം ശിവനെയും, ഹരിയേയും ആളെ വിട്ടു തല്ലിപ്പിച്ചോ എന്ന് ചോദിക്കുന്ന അപ്പു. എന്നാല്‍ തന്നോട് ചെയ്ത തെമ്മാടിത്തത്തിനുള്ള പണി ഹരിക്കും അവന്റെ സഹോദരന്മാര്‍ക്കും കൊടുത്തിരിക്കുമെന്ന് രാജേശ്വരി നിര്‍ബന്ധബുദ്ധിയോടെ പറയുന്നു. അതിന് എന്നെ ചോദ്യം ചെയ്യാന്‍ നീയോ നിന്റെ ഡാഡിയോ വളര്‍ന്നിട്ടില്ലെന്ന് രാജേശ്വരി മുഖത്തടിച്ച പോലെ പറയുന്നു.
എന്നാൽ അപ്പു പറയുന്ന ഈ വീട് എന്റേതാണെന്നും അപ്പച്ചി ഇവിടെ നിന്നും ഇറങ്ങിപ്പോകണം എന്നും പറയുന്നു. ഇതുകേട്ട അപ്പച്ചി അപ്പുവിനെ അടിക്കാൻ കൈ ഓങ്ങുന്നു ,തമ്പി കൈ പിടിച്ചു മാറ്റുന്ന്, അപ്പുവിന്റെ കിടിലന്‍ എന്‍ട്രിയായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്. അപ്പു ലച്ചു അപ്പച്ചിയെ നാട് കടത്തിയ പോലെ ഈ അപ്പച്ചിയേയും വയനാട് ചുരം കടത്തിയ പോലെ ഈ അപ്പച്ചിയേയും വയനാട് ചുരം കടത്തണം’, ‘ഇന്നത്തെ തമ്പി അണ്ണന്റെ ഒരു മാസ് സീന്‍ പ്രതീക്ഷിക്കുന്നു എന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ.