SERIAL NEWS

സ്വാന്തനം വീട്ടിലെ പ്രേക്ഷകരെ സങ്കടപെടുത്തുന്ന മറ്റൊരു സന്ദർഭം കടന്നു വരുന്നു!!

കുടുംബ പ്രേഷകരുടെ പ്രിയ പെട്ട പരമ്പരകളിൽ ഒന്നായിരുന്നു സ്വാന്തനം. എന്നാൽ ഇപ്പോളുള്ള എപ്പിസോഡുകൾ പ്രേക്ഷകരെ നിരാശ പെടുത്തുന്നു എന്ന് ഒന്നടങ്കം സ്വാന്തനം പ്രേക്ഷകർ പറയുന്നു. നേരത്തെയുള്ള എപ്പിസോഡുകളിൽ വളരെ സന്തോഷകരം ആയിരുന്നു സ്വാന്തനം കുടുംബക്കാർ. അതുപോലെ ഇപ്പോൾ പറയുന്ന പ്രൊമോയിലും സ്വാന്തനത്തിലെ കണ്ണീർദിനങ്ങൾ തോർന്നിട്ടില്ല എന്നാണ് കാണിക്കുന്നത്. കൂടതെ സ്വാന്തനം കുടുംബത്തിൽ പ്രേക്ഷകരെ സങ്കടപെടുത്തുന്ന മറ്റൊരു സന്ദർഭം വീണ്ടും കടന്നു വരുന്നു എന്നാണ് സൂചന. കുഞ്ഞു നഷ്ട്ടപെട്ടതും, ഹരിയുടെ മദ്യപാനവും അറിഞ്ഞു സ്വാന്തനം വീട്ടിൽ അപ്പുവിന്റെ അമ്മ എത്തുന്നുണ്ട്. അതുപോലെ അപ്പുവിനെ പരിചരിക്കാൻ അമരാവതയിൽ കൊണ്ട് പോകാൻ അംബിക പറയുന്നു എന്നാൽ ദേവി അത് സമ്മതിക്കുന്നില്ല.


ദേവിയുടെ ഈ തീരുമാനം അംബികയെ വേദനിപ്പിക്കുന്നു. അതുപോലെ ദേവിയോട് പറയുന്നു തന്റെ കാരണത്താൽ ആണ് സ്വാന്തനം വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകത്തെ അതുകൊണ്ട് ഒരു പ്രശ്ന പരിഹാരം ചെയ്യണം എന്നും അംബിക ദേവിയോട് പറയുന്നു. ദേവിക്കു തോന്നുന്നു താൻ കാരണം ആണോ ഇങ്ങനെ സംഭവിച്ചത് അത് വല്ലാതെ ദേവിയെ അലട്ടുന്നു. ദേവിയോട് അഞ്ജലി ചോദിക്കുന്ന കാരണങ്ങൾ എന്നാൽ ദേവിയൊന്നും മറുപടി പറയുന്നില്ല. ഈ കാരണങ്ങൾ കൊണ്ട് താൻ സ്വാന്തനം വീട്ടിൽ നിന്നും മാറാം എന്നും ബാലനോട് ദേവി പറയുന്നു.


ഇപ്പോൾ സ്വാന്തനം വീട്ടിലെ കണ്ണീർ മഴ കാരണം പ്രേക്ഷകർ പല കമെന്റുകൾ ആണ് പറയുന്ന. ഈ കണ്ണീർ മഴ ത്തോരില്ലയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് ഈ രീതിയിൽ ആണെങ്കിൽ സീരിയൽ കാണൽ തന്നെ നിർത്തുമെന്നും പായുന്നവരുണ്ട്. പഴയ സ്വാന്തനം വീടിനു വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Back to top button