മനസില്ലാ മനസോടെ ദേവിയും, ബാലനും സ്വാന്തനം വീട്ടിൽ നിന്നുമിറങ്ങുന്നു ;കാരണം വെളിപ്പെടുത്തി ദേവി!!

മിനിസ്ക്രീൻ രംഗത്തു ഏറ്റവും നല്ല സീരിയിലുകളിൽ ഒന്നായിരുന്നു സ്വാന്തനം. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ് ഇപ്പോളത്തെ സ്വാന്തനം വീട്ടിലെ അവസ്ഥയിൽ. ഹരിക്കും, അപ്പുവിനും കുഞ്ഞു നഷ്ട്ടമായതിനെ തുടർന്ന് ദേവിയും, ബാലനും സ്വാന്തനം വീട്ടിൽ നിന്നും പടിയിറങ്ങുകയാണ്. മനസില്ല മനസോടെയാണ് ദേവിയുടെ ഈ ആഗ്രഹത്തിന് ബാലനും കൂട്ട് നിൽക്കുന്നതും. ഇതിനെ തുടർന്നു ദേവിയും ബാലനും തങ്ങളുടെ ഈ പ്രശ്നം സ്വാന്തനം വീട്ടിൽ എല്ലാവരോടും വെളിപ്പെടുത്തുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ അനിയന്മാരും, അവരുടെ ഭാര്യമാരും ഒരുപാടു സങ്കടപെടുന്നുണ്ട്.
ദേവിയും, ബാലനും അവരുടെ ഏട്ടനും ഏടത്തിയും മാത്രമല്ല അവരുടെ അച്ഛന്റെയും, അമ്മയുടെയും സ്ഥാനത്താണ് കാണുന്നത്. അതുപോലെ തന്റെ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണം ദേവി അമ്മയോടും വെളിപ്പെടുത്തുന്നു. താനുള്ള വീട്ടിൽ കുഞങ്ങൾ വാഴില്ല ,അത്പോലെ തനിക്കു എന്തോ ദോഷം കൂടി ഉണ്ട് ദേവി പറഞ്ഞു . ഞങ്ങള്കു ഇരുപേർക്കും ഒരു ഇടവേള വേണം എന്ന് തോന്നി ബാലനും പറഞ്ഞു. അതുകൊണ്ടു കുറച്ചു നാളത്തേക്ക് ഞങ്ങൾ ഈ വീട് വിട്ടുമാറാം എന്ന് തോന്നി , എന്നാൽ അപ്പു വിന്റെ അടുത്ത് ദേവി കഴിഞ്ഞ ദിവസം വന്നു സംസാരിച്ചിരുന്നു, ദേവി തന്റെ സങ്കടം അപുവിനോട് പറഞ്ഞിട്ടും അപ്പു പറയുന്നത് അങ്ങനെ ഒന്നുമില്ലാ ദേവിയേച്ചി യെന്നുമാണ്. ഇനിയും ഒരു കുഞ്ഞു ഉണ്ടായാൽ അതിനെയും ദേവിയേച്ചി തന്നെ കൊഞ്ചിക്കുകയും താൻ ആ കുഞ്ഞിനെ കൊണ്ട് അമ്മ എന്ന് വിളിപ്പിക്കുകയും ചെയ്യുമെന്ന് പറയുന്നു.
അത്പോലെ ദേവി അപ്പുവിനോട് പറയുന്നുണ്ട് നിനക്കു ഒരു കുഞ്ഞു വേണം അതിനു വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും. എന്റെ ജാതക ദോഷം കൊണ്ടല്ലെ ഇങ്ങനെ ഒക്ക് സംഭവിച്ചത് ദേവി പറയുന്നു എന്നാൽ അങ്ങനെ പറയല്ലേ ദേവേച്ചി എന്നും അപ്പു സങ്കടപെടുന്നു. എന്തയാലും അപ്പു നിന്റെ മനസ് ഈശ്വരൻ കാണാതിരിക്കില്ല ദേവി അപ്പുവിനോട് പറയുന്നു.