ട്രാൻസ് ആയതിന്റെ പേരിൽ ആ അവസരം നഷ്ട്ടമായി, തന്റെ ജീവിത ദുഃഖങ്ങൾ തുറന്നു പറഞ്ഞു റിയ!!

താനൊരു ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് തനിക്കു ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു ആ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് റിയ ഇഷ . മോഡലിങ്ങിൽ സജീവമായ റിയ ഇപ്പോൾ സ്വന്തമായി ഒരു ഇന്സ്ടിട്യൂട് നടത്തിവരുകയാണ്. ഇപ്പോൾ കോവിഡ് പ്രതികിസന്ധികൾ കഴിഞ്ഞതുകൊണ്ടു ഇൻസ്റ്റിറ്റ്യൂട്ട് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച ഒരു വ്യക്തിയാണ് റിയ. ഒരു സിനിമയുടെ കഥ പറഞ്ഞപ്പോളാണ് സന്തോഷ് കീഴാറ്റൂർ പറഞ്ഞത് ഒരു കോസ്റ്റ്യു൦ ചെയ്യ്തു കൂടെ എന്ന്. അതിൽ ഞാനൊരു ട്രാൻസ് പേഴ്‌സണായിട്ടാണ് എത്തുന്നത്. പിന്നീട് രണ്ടു മൂന്നു സിനിമകൾ ചെയ്യ്തിട്ടുണ്ട്. ഐഎഫ്എഫ്‌കെയില്‍ ആ സിനിമയ്ക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു. ഒന്നുരണ്ടുമൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.താൻ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് എന്നും റിയ പറയുന്നു.
വീട്ടിൽ ഇറങ്ങി വന്നതിനു ശേഷം എവിടെ എങ്കിലും ചെന്ന് റൂം ചോദിച്ചാൽ കിട്ടില്ല അല്ലെങ്കിൽ കിട്ടിയാൽ മോശം അവസ്ഥ ആയിരിക്കും. താനൊരു ട്രാൻസ് ജെണ്ടർ ആണെന്നറിഞ്ഞു കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നീടാണ് കോളേജിലേക്ക് ചേര്‍ന്നത്. ഡിഗ്രി എക്കണോമിക്‌സായിരുന്നു വിഷയം, കോളേജില്‍ ചേര്‍ന്ന ആദ്യ ട്രാന്‍സായിരുന്നു.പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ജ്യൂവലറി മോഡലായി തുടങ്ങിയത്. അതിനു ശേഷം അവസരങ്ങൾ വന്നു. ഒരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയാണെങ്കില്‍ കരിക്കുലം ഫോം ചെയ്യാലോ, അങ്ങനെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എത്തിയത്ചാന്തുപൊട്ടാണ് എന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ വേദന തോന്നിയിരുന്നു. ഏതിലെ പോയാലും അത് റിയയല്ലേ എന്ന് ചോദിക്കുന്നത് കേള്‍ക്കാനാണ് താല്‍പര്യം. അല്ലാതെ ഏഴെന്നോ ചാന്തുപൊട്ടെന്നോ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു റിയ പറഞ്ഞത്.
ഒരു പ്രോമോ വീഡിയോക്ക് വേണ്ടി ഷൂട്ടിങ് കാര്യങ്ങൾ ഏലാം സെറ്റാക്കിയിരുന്നു .വിളിച്ചപ്പോൾ എന്റെ ശബ്ദം ട്രാൻസ് പേഴ്സൺ ആണെന്ന് അവർക്കു മനസിലായി. അങ്ങനെ ആ അവസരം എനിക്ക് നഷ്ട്ടമായി അതിൽ എനിക്ക് ഇന്നും സങ്കടം ഉണ്ട്. റിയ പറയുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്ന സമയത്തു എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ കുട്ടി എന്നോട് ചോദിച്ചു നീ ഒരാണല്ലേ നിനക്കു വേറെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്ന് ചോദ്യത്തിന് ഞാൻ കാര്യങ്ങൾ പറഞ്ഞതിന് ശേഷം പിരിയുകയായിരുന്നു റിയ പറയുന്നു.