Film News

വിജയ്, രജനികാന്ത് ചിത്രങ്ങളെ പിന്നിലാക്കി അജിത് ചിത്രം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇതാ..!!!

അജിത് നായകനായി എത്തിയ ‘വലിമൈ’എന്ന ആക്ഷൻ ത്രില്ലർ ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ആയത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം ബോക്‌സ് ഓഫീസിലും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ വിജയ് ചിത്രം മാസ്റ്റർ, രജനികാന്ത് ചിത്രം ആണ് എന്നാൽ ഇവരെ എല്ലാം മറികടന്നു അജിത്തിന്റെ വലിമൈ. ആദ്യ ദിനം തമിഴ്നാട് നിന്ന് മാത്രം 36.17 കോടി രൂപയാണ് ഈ ചിത്രം നേടിയത്. ചെന്നൈയിൽ നിന്ന് മാത്രം 1.82 കോടി നേടിയും ഈ ചിത്രം ചരിത്രം സൃഷ്ടിച്ചു.

ആദ്യ ദിനത്തിലെ ഇതിന്റെ ആഗോള ഗ്രോസ്സ് 45 മുതൽ 50 കോടി വരെയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.സൂപ്പർ ഹിറ്റ് ആയ ‘തീരൻ അധികാരം ഒൺഡ്രൂ’, ‘നേർക്കൊണ്ട പാർവൈ ‘എന്നീ മാസ്സ് ചിത്രങ്ങൾക്ക് ശേഷം എച് വിനോദ് ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്.

 

സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് ബോളിവുഡ് താരമായ ഹുമ ഖുറേഷി ആണ്. വില്ലനായി എത്തിയ കാർത്തികേയയും മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ബാനി, സുമിത്ര, യോഗി ബാബു, പുകഴ്, ധ്രുവൻ, ദിനേശ് പ്രഭാകർ, പേർളി മാണി, സിൽവ, ജി എം സുന്ദർ, അച്യുത് കുമാർ, കാർത്തിക് രാജ് എന്നിവരും ശ്രദ്ധ നേടി. 35 കോടി രൂപ ആയിരുന്നു രജനികാന്ത് ചിത്രം അണ്ണാത്തെ ആദ്യ ദിനം തമിഴ്നാട് നിന്ന് നേടിയത്. ഈ ലിസ്റ്റിൽ ഒന്നാമൻ ആയി നിൽക്കുന്നത് വിജയ് ചിത്രം സർക്കാർ ആണ്.

 

Back to top button