മുതിർന്ന നടൻ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു.

തെന്നിന്ത്യൻ സിനിമാലോകത്തെ തീരാവേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി നടന്നിരിക്കുകയാണ് വീണ്ടും. വിജയ്‌യുടെ തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുതിർന്ന നടൻ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു.. അദ്ദേഹത്തെ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തെറിയിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ സ്വാഭാവികമായിരുന്നുവെന്നും,തമിഴ് സിനിമയ്ക്കു മികച്ച ഒരു നടനെയാണ് നഷ്ടപ്പെട്ടതെന്നും സിനിമാപ്രേമികൾ പറയുന്നു. ഇന്ന് പുലർച്ചെയാണ് സംവിധായകനും ക്യാമറാമാനുമായ കെവി ആനന്ദ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സംവിധായകൻ്റെ അന്ത്യം. അതിനു പിന്നാലെയാണ് ആർ.എസ്.ജി. ചെല്ലാദുരൈയുടെ മരണ വാർത്തയും പുറത്തു വന്നത്..
നിരവധി ചിത്രങ്ങളിൽ അദ്ദേഹം ചെറുതും വലുതുമായി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മകള്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം നടക്കും.
തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച സഹനടന്മാരില്‍ ഒരാൾ കൂടിയായിരുന്നു ആര്‍എസ്ജി ചെല്ലദുരൈയെന്ന് സിനിമാപ്രേമികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെല്ലദുരൈയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ ആരാധകരും സഹനടന്മാരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തമിഴകത്തിന് നിരവധി പ്രതിഭകളെയാണ് നഷ്ടമാകുന്നത്.
buy office 2019 pro