Film News

അച്ഛനാകാൻ ഒരുങ്ങി പ്രേക്ഷകരുടെ ഹർഷൻ, സന്തോഷം അറിയിച്ച് താരം

പൂക്കാലം വരവായ് സീരിയലിലെ നായകന്മാരില്‍ ഒരാളായ ഹര്‍ഷനെ അവതരിപ്പിക്കുന്ന താരമാണ് നിരഞ്ജന്‍ നായര്‍. സീരിയലില്‍ ഭാര്യയായ സപ്തതി ഗര്‍ഭിണി ആയതിന്റെ സന്തോഷത്തിലാണ് താരം. പരമ്പരയുടെ കഥയും ഇതുമായി ബന്ധപ്പെട്ട് പോവുന്നുണ്ട്. ഇതിനിടെ താന്‍ യഥാര്‍ഥ ജീവിതത്തിലും ്അച്ഛനാവാന്‍ പോവുകയാണെന്ന കാര്യം ആരാധകരുമായതി പങ്കുവെച്ചിരിക്കുകയാണ് താരം. പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായിട്ടാണ് ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് നിരഞ്ജന്‍ പറയുന്നത്. ഇത് മാത്രമല്ല തന്റെയും കുടുംബത്തിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ താരം തന്നെ ആരാധകരോട് പറഞ്ഞു. ഇതോടെ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് പ്രിയപ്പെട്ടവരും എത്തി. ‘കാത്തിരിക്കുകയാണ്,

ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി’ എന്നാണ് ഗോപികയെ ചേര്‍ത്ത് നിര്‍ത്തി നിരഞ്ജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പം കുക്കു കുക്കു എന്ന പാട്ടിനൊപ്പം അഭിനയിക്കുന്ന വീഡിയോ കൂടി പങ്കുവെച്ചിരുന്നു. ഇതും അതിവേഗം വൈറലായി. ലോക്ഡൗണില്‍ ഭാര്യയോടൊപ്പമുള്ള ഓരോ നിമിഷവും നിരഞ്ജന്‍ പങ്കുവെക്കാറുണ്ട്.

രാത്രിമഴ സീരിയലിലെ സുധി, മൂന്നുമണി സീരിയലിലെ രവി എന്നിങ്ങനെയുള്ള വേഷങ്ങളിലൂടെയാണ് നിരഞ്ജന്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഇപ്പോള്‍ പൂക്കാലം വരവായി, രാക്കുയില്‍ എന്നിങ്ങനെയുള്ള സീരിയലുകളില്‍ അഭിനയിക്കുന്നു. 2018 സെപ്റ്റംബറിലായിരുന്നു ഗോപികയുമായിട്ടുള്ള നിരഞ്ജന്റെ വിവാഹം നടന്നത്.

Back to top button