മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങളിലെ നായിക മയക്കുമരുന്ന്കേസ്സിൽ അറസ്റ്റിലായി
നായികയ്ക്ക് നോട്ടീസ് നല്കി അന്വേഷണ സംഘം

മമ്മൂട്ടി -മോഹൻലാൽ ചിത്രത്തിലെ നായികയും കന്നഡ നടിയും കൂടിയായ രാഗിണി ദ്വിവേദിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയൂമായി അടുത്തബന്ധം.തുടർന്ന് ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തിൽ അനേഷണം കന്നഡ സിനിമ മേഖലയിലേക്കും വ്യാപിച്ചു . 2009 ലെ വീര മടകരി എന്ന കന്നഡ സിനിമയിലാണ് താരം അരങ്ങേറ്റം കുറിച്ചത്.ഐ.പി.എസ് തുടങ്ങിയ കന്നഡ സിനിമയിലൂടെ ഒരു സ്ഥാനം നേടിയെടുത്തു.ബംഗളൂരൂ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് രാഗിണിക്ക് നോട്ടീസ് നല്കി.
കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രാഗിണിയുടെ അടുത്ത സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.സിനിമാമേഖലയിലുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് നഗരത്തിലെ സ്റ്റാർ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ്.ഡാര്‍ക്ക് വെബിനെയാണ് മയക്കുമരുന്ന് കടത്തിന് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത്. കാനഡ,അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ഡല്‍ഹി ബംഗളൂരു, മുബൈ, ഗോവ എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ ഉപയോഗപ്പെടുത്തിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.