നടന്‍ ഷിജുവിന്റെ ദിവ്യപ്രണയം, ഒടുവിൽ രജിസ്റ്റർ മാര്യേജ്, ഓർമ്മകളുമായി താരം
മതം പ്രണയത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ചവർ

മലയാളം, തെലുങ്ക് ഫിലിം ഇൻഡസ്ട്രികളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടൻ ഷിജു അബ്ദുൾ റഷീദ്. പക്ഷേ തമിഴ് സിനിമയായ മഹാപ്രഭുവിൽ വില്ലനായി അഭിനയിച്ച ശേഷമാണ് താരത്തെ കൂടുതൽ സിനിമകൾ തേടിവന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിൽ ഷിജു തിളങ്ങി. തെലുങ്കിൽ ദേവി ഷിജു എന്ന പേരിലാണ് അറിയപ്പെടുന്നത്.പ്രണയത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തുറന്നു കാട്ടുന്ന പരമ്പരയാണ് നീയും ഞാനും. തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ ഷിജു എം ആർ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും മനോഹരമായൊരു പ്രണയമുണ്ടായിട്ടുണ്ട് ഷിജുവിന്.

എയര്‍ഹോസ്റ്റസും നര്‍ത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് കാലങ്ങളേറെയായെങ്കിലും ഇപ്പോഴും പ്രേമം മനസ്സിലുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചില്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നു.

അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെട്ടത്. ‘ഷിജുവിലൂടെ അച്ഛന്റെ അഭാവം മാറുകയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതിലൂടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. താന്‍ ബോള്‍ഡായി മാറുകയായിരുന്നുവെന്ന്’ പ്രീത പറയുന്നു. വിവാഹത്തിന് അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഭിനയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായതും പ്രശ്‌നമായിരുന്നു. അതോടെയാണ് ഞങ്ങള്‍ രജിസ്റ്റര്‍ മാര്യേജിനെക്കുറിച്ച് തീരുമാനിച്ചതും അത് നടപ്പിലാക്കിയതെന്നും ഇരുവരും മുന്‍പ് പങ്കുവച്ചിരുന്നു.