ഇവരുടേത് രണ്ടാം വിവാഹമോ ?

രാക്ഷസൻ എന്ന തമ്മിൽ physco thriller മൂവിയിലെ inspector അരുൺ ആയി എത്തിയ വിഷ്ണു വിശാലിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് . നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായാണ് വിഷ്ണുവും ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടും വിവാഹിതരായത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരും പ്രണയം പരസ്യമാക്കിയത്. ഇതിനെ തുടർന്ന് ആരാധകർക്ക് ഇടയിൽ ഇവരുടെ വിവാഹത്തെ പറ്റിയുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു . അടുത്തിടെയായിരുന്നു ഇരുവരും വിവാഹത്തീയതി പരസ്യമാക്കിയത്.
ഏറെ നാളുകളായുള്ള പ്രണയം സാക്ഷാത്ക്കാരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടും ഇപ്പോൾ . ഹൈദാരാബാദില്‍ വെച്ചാണ് വിവാഹം നടത്തിയത് . അടുത്ത ബന്ധുക്കൾ മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത് . കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം.
വിവാഹ ചത്രങ്ങളും വീഡിയോസും മറ്റു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് . വിവാഹ നിശ്ചയത്തിന്റേയും മെഹന്ദി ചടങ്ങിന്റേയുമെല്ലാം ചിത്രങ്ങളും ഇരുവരും ഷെയർ ചെയ്തിരുന്നു . താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയത്. ഈ മാസം ആദ്യമായിരുന്നു ഇവര്‍ വിവാഹ വിശേഷങ്ങളും ക്ഷണക്കത്തുമൊക്കെ പങ്കുവെച്ചത്.
ആദ്യ വിവാഹത്തില്‍ നിന്നും മോചിതരായതിന് ശേഷമായാണ് വിഷ്ണുവും ജ്വാലയും ഒരുമിച്ചത്. രാക്ഷസന്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണുവിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. ഒരു വര്‍ഷത്തോളമായി ഭാര്യ രജനിയുമായി വേര്‍പിരിഞ്ഞാണ് താമസമെന്നും നിയമപരമായി വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മേഡല്‍ ജേതാവ് കൂടിയായ ജ്വാല ഗുട്ടയും ആദ്യ ബന്ധം വേര്‍പെടുത്തിയതാണ്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദിനെയായിരുന്നു ജ്വാല മുന്‍പ് വിവാഹം ചെയ്തത്. 2011 ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് ജ്വാലയും വിഷ്ണുവും. ട്വീറ്റുകളിലൂടെയായി സ്‌നേഹസന്ദേശം കൈമാറാറുണ്ട് ഇരുവരും. ഇവരുടെ ചിത്രങ്ങള്‍ മുന്‍പും വൈറലായി മാറിയിരുന്നു. വര്‍ഷങ്ങളായി ജ്വാലയെ അറിയാമെന്നും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു. പ്രണയത്തിലാണെന്ന വാര്‍ത്ത തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയയായിരുന്നു വിഷ്ണു .