Celebraties

ആ സമയത്ത് യോഗയാണ് കരുത്ത് നല്‍കിയത്, അനുഭവം പറഞ്ഞ് നടി കാർത്തിക മുരളീധരൻ

വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സി.ഐ.എ. എന്ന ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിയെത്തി ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ താരമാണ് കാര്‍ത്തിക മുരളീധരന്‍ ഈ ചിത്രത്തിൽ നായികാ ആയതോടെയാണ് മലയാളികൾക്ക് സുപരിചയാകുവാൻ തുടങ്ങിയത് . അടുത്ത സമയത്ത്  ആരാധകരെ അത്ഭുതപ്പെടുത്തി  മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് കാർത്തിക സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു.

Karthika
Karthika

ഇൻസ്റ്റഗ്രാമിലൂടെ  ഇപ്പോളിതാ തന്റെ ശരീര ഭാരം കുറഞ്ഞതിനെ കുറിച്ച്  പങ്കുവച്ചിരിക്കുകയാണ് താരം. അനാരോഗ്യകരമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പേര് കേട്ട സിനിമയില്‍ എത്തിയപ്പോള്‍ താന്‍ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായെന്ന് കാര്‍ത്തിക പറയുന്നു. ശരീരത്തെ താന്‍ വെറുത്തുവെന്നും ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാര്‍ത്തിക വ്യക്തമാക്കുന്നു.

Karthika.2
Karthika.2

കാർത്തികയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്……..

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ എനിക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതിനും അപ്പുറമായി പരിഹാസങ്ങൾ വന്നുകൊണ്ടേയിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ആ പോരാട്ടത്തിൽ ഞാൻ അവശയായി. ഞാനെന്ന വ്യക്തിയെ അങ്ങനെ തന്നെ സ്വീകരിക്കുവാൻ ലോകത്തെ ബോധ്യപ്പെടിത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല.

 

View this post on Instagram

 

A post shared by Karthika Muralidharan (@karthikahp)

കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. എന്നവസാനിക്കുന്നു കുറിപ്പ്.

 

 

Back to top button