Film News

ഹണിമൂണിന് പോയ സമയത്ത് ഭർത്താവ് തന്നെ പീഡിപിപ്പിച്ചു, പരാതിയുമായി നടി പൂനം പാണ്ഡെ

ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഗോവയില്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. കുടുംബാംഗങ്ങള്‍ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവച്ചിരുന്നു.

 

ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും നടി പറയുന്നു. പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ഈ മാസം പത്തിനാണ്‌ പൂനം പാണ്ഡെ സാമിനെ വിവാഹം ചെയ്തത്.

Back to top button

buy windows 11 pro test ediyorum