Celebraties

എല്ലാം കഴിഞ്ഞതിന് ശേഷം പ്രതിഫലം തരാതെ പറ്റിച്ചു, തുറന്ന് പറഞ്ഞ് നടി രാധിക ആപ്തെ

ബോളിവുഡ് സിനിമാ ലോകത്ത് വളരെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക  ശ്രദ്ധ നടിയാണ് രാധിക ആപ്തെ.അത് കൊണ്ട് തന്നെ സിനിമാരംഗത്ത് പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വളരെയധികം ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രാധിക. തമിഴ്,തെലുങ്ക് ,മലയാളം എന്നീ സിനിമാ മേഖലയിൽ വളരെ മികച്ച രീതിയിൽ  അഭിനയ മികവ് പുലർത്തിയ നടിയാണ് രാധിക.രാം ഗോപാല്‍ വര്‍മയുടെ ‘രക്ത് ചരിത്ര’ എന്ന സിനിമയിലും മഹേഷ് മഞ്ജ്‍രേകറിന്‍റെ ‘വാഹ് ലൈഫ് ഹോ തോ ഐസി’ എന്ന സിനിമയിലെയും അനുഭവത്തെ കുറിച്ചാണ് രാധികയുടെ തുറന്നു പറച്ചില്‍.

Radhika Apte1
Radhika Apte1
Radhika Apte2
Radhika Apte2

രാധിക ആപ്തെയുടെ വാക്കുകള്‍ ഇങ്ങനെ……

രക്ത് ചരിത്രയില്‍ അഭിനയിപ്പോള്‍ ഒരു ഭാഷയില്‍ മാത്രം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. എന്നിട്ടും തനിക്ക് മതിയായ പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ നല്‍കിയില്ലെന്നും രാധിക ആപ്തെ പറയുന്നു. അതേസമയം, വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഷൂട്ടിംഗ് സെറ്റിലെത്തിപ്പോഴാണ് ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും രാധിക പ്രതികരിച്ചു.

Back to top button