Celebraties

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശാലിനി !!

ശാലിനിയും അനിയത്തി ശാമിലിയും എന്നും നമുക്ക് വളരെ പ്രിയപെട്ടവരാണ്… മാമാട്ടിക്കുട്ടിയമ്മയായി മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. അനിയത്തി ശമിലി പക്ഷെ നായിക വേഷങ്ങൾ അതികം ചെയ്തിരുന്നില്ല… പക്ഷെ ശാലിനി മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നിരവധി അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് താരം തമിഴ്‌നടന്‍ അജിത്തുമായി പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇന്നും സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്…. ശാലിനി ഇപ്പോൾ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കിയിരിക്കുമാകയാണ് .. താരത്തിന്റെ വാക്കുകളിലേക്ക് പോകാം…..

അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. വീണ്ടും സിനിമയില്‍ സജീവമാവാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇതെന്നും.. അതിനുള്ള മറുപടി ഇതാണെന്നും ശാലിനി പറയുന്നു….

സിനിമയിലേക്ക്ക്കുള്ള തിരിച്ചുവരവ് അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവ്, സ്‌കൂളില്‍ പോകുന്ന രണ്ട് കുട്ടികള്‍, ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നിന്ന് അകന്ന് നിന്ന് കൊണ്ട് ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ചതിന് ശേഷവും സിനിമയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോട് എനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല.

വീണ്ടും സിനിമയിലേക്ക് വന്നാല്‍ അത് സന്തോഷകരമായിട്ടും സംതൃപ്തിയോടും പോകുന്ന കുടുംബജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്. അതുമാത്രമല്ല ഞങ്ങളുടെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന് കുറേ പേര്‍ എന്നോട് ചോദിക്കാറുണ്ട്. മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭര്‍ത്താക്കന്മാരാണുള്ളത്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്‌നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്നും ശാലിനി പറയുന്നു….

shamili and shalini

അതുപോലെ തന്നെ മലയാളത്തെ താനൊരിക്കലും മറന്നിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ചെന്നൈയില്‍ ജീവിച്ചാലും താന്‍ മലയാളി തന്നെയാണെന്നും അഭിമുഖത്തിലൂടെ ശാലിനി പറയുന്നു. വിവാഹശേഷം ചെന്നൈയിലെ തിരുവാണ്‍മിയൂര്‍ എന്ന സ്ഥലത്ത് സ്ഥിരതാമസമായതിനാല്‍ കേരളത്തോടുള്ള ബന്ധം വിട്ട് പോയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍ റിച്ചാര്‍ഡ്, അനിയത്തി ശ്യാമിലി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലെ ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവിടേക്ക് വരാറുണ്ട് എന്നും ശാലിനി പറയുന്നു….

താൻ ചെന്നൈയില്‍ സെറ്റിലായി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം കൊണ്ടാടാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലി, പൊങ്കല്‍ തുടങ്ങിയവയും ആഘോഷിക്കും. കുട്ടിക്കാലത്തെ ഓണാഘോഷത്തെ പറ്റി ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. ഇവിടെയും ഞങ്ങള്‍ ഓണക്കാലത്ത് പൂക്കളമിടുകയും സദ്യയൊരുക്കുകയുമൊക്കെ ചെയ്യും.

സൂഹൃത്തുക്കളുടെ വീട്ടില്‍ പോയിട്ടുമൊക്കെ ആഘോഷിക്കാറുണ്ട്. ഓരോ ആഘോഷ വേളകളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ എന്നെ വിളിച്ച്‌ ആശംസ അറിയിക്കാറുണ്ട്. ചെന്നൈയിലും എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരും എനിക്ക് ആശംസ അറിയിക്കാറുണ്ട്. ഞാന്‍ തിരിച്ചും പറയും. അതുകൊണ്ട് ഓണം എന്ന് മാത്രമല്ല ഏത് ആഘോഷത്തിലും ഞങ്ങള്‍ പങ്കുചേരുമെന്നും ശാലിനി പറയുന്നു…

Back to top button