Celebraties

അന്ന് അതല്ലാതെ എനിക്ക് മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു !!!

ഒരു കാലത്തെ ടെലിവിഷന്‍ രംഗത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു നടി ശ്രീകല ശശിധരന്‍…. എന്റെ മാനസപുത്രിയിലെ സോഫിയയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ മിടുക്കി ശ്രീകല എന്ന തന്റെ പേരിനേക്കാളും എന്റെ മാനസപുത്രിയിലെ സോഫിയ എന്ന പേരിലൂടെയാണ് ഇന്നും താരം അറിയപ്പെടുന്നത്. അത്രയും ആഴത്തിൽ ആണ് സോഫിയയെ മലയാളക്കര ഏറ്റടുത്തത്. ഒരു കാലത്ത് മിനി സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയും എന്ന സ്ഥിതി ആയിരുന്നു. സോഫിയുടെ സന്തോഷം പ്രേക്ഷകർക്കും ആഹ്ളാദമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇന്നും സോഫിയ കേരളക്കരയുടെ മാനസപുത്രിയാണ്. അക്കാലത്ത് മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി താരത്തിന് തിളങ്ങാനും സാധിച്ചു. വിവാഹത്തിന് പിന്നാലെ അഭിനയ മേഖലയിൽ താരം സജീവമായിരുന്നു. ഇപ്പോൾ ഭര്‍ത്താവ് വിപിനും മകനുമൊത്ത് ലണ്ടനിലാണ് താമസം. ഏഷ്യനെറ്റ് അടക്കമുള്ള മിക്ക ഹിറ്റ് ടെലിവിഷന്‍ സീരിയലുകളിലും നായികയായി തിളങ്ങിയ ശ്രീകല തന്റെ വിശേഷങ്ങളുമായി ഇപ്പോൾ ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക് ഒരുപാടു നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ശ്രീകല.

എനിക്ക് സീരിയല്‍ മിസ് ചെയ്യുന്നുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് താനും തന്റെ മകൻ മകൻ സംവേദും ലണ്ടനിലേക്ക് വന്നതെന്നും . രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു തങ്ങളുടെ പ്ലാന്‍ എന്നും പക്ഷെ തന്റെ ഭർത്താവ് വിപിന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു യെന്നും താരം പറയുന്നു … ഇവിടെ വന്നശേഷം തനിക്ക് കുറെ നല്ല ഓഫറുകള്‍ വന്നിരുന്നു … പക്ഷെ വന്നതെല്ലാം പ്രധാന കഥാപാത്രങ്ങൾ ആയിരുന്നത്കൊണ്ട് ഒന്നും ഏറ്റെടുത്തില്ലന്നും … കാരണം പ്രധാന വേഷം ആകുമ്പോൾ നമ്മൾ കൂടുതൽ ഡേറ്റ് അവർക്ക് നൽകേണ്ടി വരും… ആ കാരണത്താൽ വന്ന അവസരങ്ങൾ താൻ നിഷേധിക്കുകയായിരുന്നു എന്നും ശ്രീകല പറയുന്നു… ‘തനിക്ക് സീരിയല്‍ ഒരുപാട് മിസ്‌ ചെയ്യുന്നുണ്ട്…. അതുമാത്രമല്ല തന്നെ ഇഷ്ടപെടുന്ന ഒരുപാട് പേര്‍ തനിക്ക് മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ… തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് അവരുടെയും ആഗ്രഹ മെന്നും ശ്രീകല പറയുന്നു…

sreekala-and-family

അതുമാത്രമല്ല തനിക്ക് നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും, ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് താൻ ഇപ്പോൾ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്നും . അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. ആ സമയങ്ങളിൽ താൻ അഭിനയിക്കുന്നുണ്ടായിരുന്നുയെന്നും പക്ഷെ ആ സമയത്താണ് തന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് താൻ അഭിനയത ജീവിതത്തിൽ നിന്ന് അവധി എടുത്ത് ഭർത്താവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചതെന്നും താരം പറയുന്നു…..

വീട്ടമ്മയായിട്ടും, വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് നമ്മൾ പ്രേക്ഷകർ ടെലിവിഷൻ സ്‌ക്രീനിൽ കണ്ട അതേ രൂപമാണ് ശ്രീകലക്ക് ഇന്നും. വ്യായാമ കാര്യത്തിൽ പണ്ടുമുതലേ കൂടുതൽ ശ്രദ്ധിക്കുന്ന ശ്രീ ഇപ്പോളും സൗന്ദര്യം അതെ പടി കാത്തുസൂക്ഷിക്കുന്നതിന് നിറഞ്ഞ കൈയ്യടിയാണ് ആരാധകർ നൽകുന്നത്.

ഏതായാലും മലയാളികൾ ഇപ്പോഴും ഇഷ്ടപെടുന്ന താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി ആശംസിച്ചുകൊണ്ട് ഞങ്ങൾ നിര്ത്തുന്നു…. മറ്റൊരു താരത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി ഞങ്ങൾ വീണ്ടുമെത്തും നന്ദി… നമസ്കാരം……

Back to top button