Celebraties

അനില്‍ നെടുമങ്ങാടിനെ കുറിച്ച് വാചാലയായി നടി യമ ഗില്‍ഗമേഷ്

പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം  ചെയ്‌ത നായാട്ട്. ഈ ചിത്രത്തിൽ അനില്‍ നെടുമങ്ങാടുമായുള്ള കോംബിനേഷന്‍ സീനുകളെല്ലാം വളരെ കംഫര്‍ട്ട് ആയാണ് നടി യമ ഗില്‍ഗമേഷ് ചെയ്യ്തത്. അതെ പോലെ ഈ  സിനിമയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥയായ അനുരാധ ഐ.പി.എസിനെയാണ് യമ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു അനില്‍ നെടുമങ്ങാട്.

yama2
yama2

‘അനിലേട്ടനുമായാണ് (അനില്‍ നെടുമങ്ങാട്) കൂടുതല്‍ കോംബിനേഷന്‍ സീനുകള്‍ ഉള്ളത്. നായാട്ടിനു ശേഷം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അനിലേട്ടനു അപകടമുണ്ടാകുന്നതും മരിക്കുന്നതും. നായാട്ടിനൊപ്പവും ആ സിനിമയുടെ ഷൂട്ട് നടന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അനിലേട്ടനുമായുള്ള കോംബിനേഷന്‍ സീനുകളില്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

anil
anil

ഞങ്ങള്‍ രണ്ട് പേരും തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളല്ലേ, അതുകൊണ്ട് ആ പ്രോസസിനെ കുറിച്ചൊക്കെ അറിയാം. അതുകൊണ്ട് പുള്ളിയെ പോലെ ഒരു അഭിനേതാവിനൊപ്പം നില്‍ക്കാന്‍ വളരെ കംഫര്‍ട്ടാണ്. തിയറ്റര്‍ ചെയ്തുള്ള പരിചയം ഉള്ളതിനാല്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല,’ വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യമ ഗില്‍ഗമേഷ് പറഞ്ഞു

Back to top button