Politics

തെണ്ടിത്തിന്നാന് ഒരുത്തന്റെയും ഉപദേശം വേണ്ട ……

ഡൽഹി ഇന്ന് അനുഭവിക്കുന്നത് എന്താണെന്നു വാർത്തകളിൽ കൂടെ മാത്രം  അറിയുന്ന  പ്രീതികരിക്കുന്ന കേരളത്തിലെ ബിജെപി എംനേതാവിന് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ്  adv  രഷ്മിത .

റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയിലാണ് വൈകാരികമായി തന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയത്.

രാജയം ഒന്നാകെ കോവിഡ്  എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോ , ഇനി  എന്തു ചെയ്യണം എന്ന് പോലും അറിയാത്ത സാഹചര്യത്തിൽ , ഒരു രാജ്യത്തിന്റെ പ്രധാന മന്ത്രിയിൽ നിന്നും നമ്മൾക്ക് കേൾക്കേണ്ടി വന്നതു ` ഇനി സംസ്ഥാനങ്ങൾ നിങ്ങടെ കാര്യം സ്വന്തമായി നോക്കിക്കൊള്ളണം എന്നതായിരുന്നു
എന്നാൽ ഇതിന് എതിരെ രശ്മിത യുടെ മറുപടി ഇങ്ങനെ ആയിരുന്നു ` തെണ്ടിത്തിനാൻ  ഉപദേശത്തിന്റെ ആവശ്യം ഇല്ല    . ഇക്കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡിനെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയല്ലേയെന്നും രശ്മിത ചോദിച്ചു.

രശ്മിതയുടെ വാക്കുകൾ നമ്മൾ ഓരോരുത്തരും കേൾക്കേണ്ടതും ചിന്തിക്കേണ്ടതും ആണ് .

അവർ പറഞ്ഞ ഒരു വാക്കുണ്ട് ` തെണ്ടിത്തിന്നാണ് ആരുടെയും ഉപദേശം  ആവിശ്യം ഇല്ല എന്ന് .നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കണം എന്ന പ്രധാനമന്ത്രിയുടെ അതേ പല്ലവി  ആവർത്തിച്ച മറ്റൊരു കേന്ദ്രമന്ത്രിയോടായിരുന്നു ആ മറുപടി .  ശെരിയാണ് ഞങ്ങളെ നോക്കാൻ ഞങ്ങൾക്ക് അറിയാം , അതിനു ഉപദേശം തരാൻ അല്ല രാജ്യത്തെ ഓരോ ജനങ്ങളും നിങ്ങൾക്ക് അധികാരം തന്നു  ഉയർത്തിയിരിക്കുന്നത്‌ .  അതുകൊണ്ടു കൂടുതൽ ഉപദേശത്തിന്റെ ആവശ്യം ഒന്നും നിലവിൽ വേണ്ട .

നിങ്ങൾ ബിജെപി ക്കാർ കളിയാക്കി പറയുന്ന കേരളം നൽകുന്ന  കിറ്റ് പോലും ഇവിടെയൊന്നും  ലഭിക്കുന്നില്ല എന്ന് ഇടറിയ ശബ്ദത്തോടെ രഷ്മിത വെളിപ്പെടുത്തിയിരുന്നു .

ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. 27 ാം തിയ്യതി മുതല്‍ പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാരണം ഞങ്ങളുടെ കുടുംബത്തിന് മൊത്തം കൊവിഡ്-19 വന്നു. രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ടെസ്റ്റ് ചെയ്യാന്‍ ഒരാളെ കിട്ടിയത്. രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോഴും പോസിറ്റീവാണ്. ഇതിനിടെ മൂന്ന് തവണ നഗരപാലികയില്‍ നിന്നും വിളിച്ച് അസുഖം എങ്ങനെയുണ്ട് എന്ന് ചോദിച്ചതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നുണ്ടല്ലോ കേന്ദ്രത്തിന്റെ കിറ്റ് കിട്ടുന്നുണ്ടെന്ന്. കേരളത്തിലാണെങ്കില്‍ ഞങ്ങള്‍ക്കത് തന്നു.

ദില്ലിയില്‍ അരവിന്ദ് കെജ്രിവാളോ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയോ അത് തരുന്നില്ല. ഇക്കഴിഞ്ഞ ഒന്നര വര്‍ഷമായി നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നില്ലേ. എത്ര പ്രാവശ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എത്ര പ്രാവശ്യം കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാല് മണിക്കൂര്‍ മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞങ്ങളും ദരിദ്രരായ ഒരുപാട് പേരും സഹകരിച്ചില്ലേ. പക്ഷെ നിങ്ങള്‍ ശ്രമിച്ചത് മഹാമാരിയെ ചെറുക്കാന്‍ ആയിരുന്നില്ലല്ലോ. മഹാരാഷ്ട്ര സര്‍ക്കാരിനെ പുറത്താക്കാനായിരുന്നു. ബംഗാളില്‍ മമതയെ പുറത്താക്കാനായിരുന്നു. യുപി മുഖ്യമന്ത്രിയെ വിളിച്ചുകൊണ്ട് വന്നിട്ട് എല്ലാ സംസ്ഥാനങ്ങളിലും അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ആ ഉത്തര്‍പ്രദേശിന്റെ അവസ്ഥ എന്താണ്. ഗുജറാത്തില്‍ മാലിന്യങ്ങളും ദാരിദ്ര്യവും മറകെട്ടാന്‍ ശ്രമിച്ചെങ്കില്‍ യുപിയില്‍ ശവശരീങ്ങളാണ് മറകെട്ടുന്നത്. കേരളത്തില്‍ പോലുള്ള സൗകര്യങ്ങള്‍ മറ്റിടങ്ങളില്‍ ഉണ്ടാവുന്നില്ല.

നെഹ്റുവിന്റെ കാലത്തെ വാക്സിന്‍ വിതരണത്തെ നിങ്ങള്‍ എന്തുകൊണ്ട് വിസ്മരിക്കുന്നു. ഞങ്ങള്‍ നികുതി നല്‍കുന്നില്ലേ. പൗരന്മാരായി നില്‍ക്കുന്നത് കൊണ്ടാണ് നിങ്ങളെ വോട്ട് ചെയ്തു വിടുന്നത്. ഞങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും നിങ്ങളില്‍ ചിലര്‍ നേതാക്കന്മാരാവുമ്പോള്‍ അവര്‍ ഞങ്ങളുടെ കൂടി പ്രധാനമന്ത്രിയും ഞങ്ങളുടെ കൂടി മുഖ്യമന്ത്രിയും ആവുന്നത് ഇവിടെ ഭരണഘടനയുള്ളത് കൊണ്ടാണ്. ഇവിടുത്തെ സര്‍ക്കാര്‍ ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ന് ഇന്‍ഡസ്ട്രിയല്‍ ഹൗസസ് പോലും സഹായങ്ങള്‍ ആശുപത്രികള്‍ക്ക് കൊടുക്കാന്‍ തയ്യാറാവുന്ന കാലത്താണ് ഇവിടുത്തെ പ്രധാനമന്ത്രി മുതലാളിമാരുടെ മനസ്ഥിതി പോലുമില്ലാതെ 8-30 ന് പ്രത്യക്ഷപ്പെട്ടിട്ട് നമ്മോട് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണമെന്ന് പറയുന്നത്.

ഇത് തന്നെയാണ് ഒരു കേന്ദ്രമന്ത്രി വന്നിട്ട് പറയുന്നത് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണം, കേന്ദ്രത്തിന്റെ സഹായം നോക്കിയിരിക്കരുതെന്ന്. തെണ്ടി തിന്നാന്‍ ഉപദേശത്തിന്റെ ആവശ്യമില്ല. മനസാക്ഷിയുണ്ടെങ്കില്‍ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പെരുമാറേണ്ട സാഹചര്യമാണ്. നോര്‍ത്ത് ഇന്ത്യ ഗ്രേറ്റ് ഇന്ത്യന്‍ ഗ്രേവിയാഡ് ആയി മാറുകയാണ്. താങ്കളെ ഡിബേറ്റില്‍ തോല്‍പ്പിക്കാനല്ല പറയുന്നത്.’ രശ്മിതയുടെ വാക്കുകൾ ആണ്  ഇതെല്ലം .

രശ്മിതയുടെ വാക്കുകളിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്  .  നമ്മൾ  ന്യൂസിലൂടെ കാണുന്നതല്ല വാസ്തവത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും  മറ്റും സ്ഥിതി  പ്രേത്യകിച്ചും ഡൽഹി . ഡൽഹി മുഖ്യമന്ത്രി ഇരു കയ്യും കൂപ്പി അപേക്ഷിക്കുകയാണ്  oxygen  സിലിണ്ടറിനായി  . ഓർക്കണം ജീവവായു ലഭിക്കാതെ ആണ്  അവിടെ ഉള്ള ജനങ്ങൾ ഇല്ലാതെ ആകുന്നത് . മോദി സർക്കാരിനെ പറ്റി സംഘപരിവാർ അംഗങ്ങളും മറ്റു ബി ജെ പി പ്രവർത്തകരും വിലയിരുത്തുന്നത് മോദി ഭരണത്തെ ഗോൾഡൻ ഏജ് എന്നാണ് . എന്നാൽ ഇതൊന്നും അല്ല മോദിയുടെ ഭരണം ദരിദ്ര്യത്തിന്റെ നാളുകളെന്നെന്ന് പഠനഗൽ തെളിയിച്ചിരിക്കുകയാണ് . മോദി ദയവു ചെയ്തു ഇനി എങ്കിലും ആ ഖജനാവ് ഒന്ന് തുറക്കണം . ജനങൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ഇനിയെങ്ങിലും ചെയ്യണം . ഇത് അപേക്ഷയോ പിച്ചതെണ്ടലോ അല്ലേൽ കടം ചോദിക്കലോ അല്ല മറിച് അവകാശപ്പെട്ടത് ആണ് ചോദിക്കുന്നത് .

Back to top button