നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്

രസികൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സംവൃത സുനില്‍ മലയാള സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി .ശ്രീകാന്ത് നായകനായ “ഉയിർ” എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും “എവിടെന്തേ നാകേന്തി” എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി.

ഇപ്പോളിതാ മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സംവൃത വേഷമിടുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നും സംവിധായകന്‍ അനൂപ് സത്യന്‍ പറഞ്ഞു.

വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം സംവൃത വേഷമിട്ട ചിത്രമായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു നായകന്‍.അനൂപിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. സുരേഷ് ഗോപി, ശോഭന, ഉര്‍വശി. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.