രാജസ്ഥാനിലെ ഷൂട്ടിംഗ് പൂർത്തിയായി, ആസിഫും സംഘവും കേരളത്തിലേക്ക് തിരിച്ചു

യുവ നടൻ ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. സിനിമയുടെ ചിത്രികരണവുമായി ബന്ധപ്പെട്ട ടീം രാജസ്ഥാനിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തിരികെ കേരളത്തിലേക്ക് മടങ്ങിയ വിവരമാണ് പുറത്തുവരുന്നത്. ആസിഫ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടങ്ങളിലായാണ് ചിത്രത്തിന്‍്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. 2020 ഫെബ്രുവരി 7നായിരുന്നു ചിത്രത്തിന്‍്റെ ഷൂട്ടിങ് തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പ്ലാനിട്ടിരുന്ന ചിത്രത്തിന്‍്റെ ഷൂട്ടിങ് കൊവിഡിനെ തുടര്‍ന്ന് നീളുകയായിരുന്നു. സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.