ട്രംപ്നെതിരെ വീണ്ടും ലൈംഗിക ആരോപണം, ശരീരത്തിൽ മുറുകെ പിടിച്ചുവെന്ന് മോഡൽ

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തിൽ. ഒരു രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തും നിൽക്കുന്ന വ്യക്തിഎന്നനിലയിൽ രണ്ടാം തവണയാണ് ഈ ആരോപണം ഉണ്ടാകുന്നത്.രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പ്രമുഖ മോഡൽ. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് എന്ന മോഡല്‍ ആരോപണമുന്നയിച്ചത്.

കായിക മല്‍സരത്തിന്റെ ഇടവേളയില്‍ വിഐപി മുറിയില്‍വച്ച് ട്രംപ് കടന്നുപിടിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. സംഭവം വര്‍ഷങ്ങളോളം തന്നെ മാനസികമായി വേട്ടയാടിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡോണള്‍ഡ് ട്രംപ് ആരോപണം നിഷേധിച്ചു.

1997 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് സംഭവം. അന്ന് എനിക്ക് 24 വയസ്സാണ് പ്രായം. ആ സമയത്ത് ട്രംപിന് 51 വയസായിരിക്കണം. അന്ന് അദ്ദേഹം രണ്ടാം ഭാര്യ മർല മാപ്പിൾസിനെ വിവാഹം ചെയ്തിരുന്നു– ആമി ഡോറിസ് പറഞ്ഞു. തള്ളിമാറ്റാൻ കഴിയാത്ത വിധം അയാൾ എന്റെ ശരീരത്തിൽ മുറുകെ പിടിച്ചു. മാറിടത്തിലും നിതംബത്തിലും സ്പർശിച്ചു.
