SERIAL NEWS

മൗനരാഗത്തിൽ വീണ്ടും ഒരു വിവാഹം നടന്നോ? സംശയത്തോടു ആരാധകർ!!

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ  ഒന്നാണ് മൗനരാഗം.ഊമയായ കല്യാണി എന്ന പാവം പെൺകുട്ടിയെ ആസ്പദമാക്കിയുള്ള കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കല്യാണിയുടെയും ,കിരണിന്റെയും പ്രണയത്തിന്റെയും, വിവാഹത്തിന്റെയും കഥയാണ് ഇപ്പോൾ നടക്കുന്ന എപ്പിസോഡുകളിൽ കാണിക്കുന്നത്. ഇതിനു മുൻപ് പ്രേഷകരുടെ സംശയം എന്നാണ് കല്യാണിയുടയും, കിരണിന്റെയും വിവാഹം. ആ സംശയം ഇപ്പോൾ നടക്കുന്ന എപ്പിസോഡുകളിൽ കണ്ടു കഴിഞ്ഞു. കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ, കിരണായി എത്തുന്ന നലീഫ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ താരങ്ങളുടേ സോഷ്യല്‍ മീഡിയകളില്‍ കല്യാണ വിശേഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുംകൊണ്ട് നിറഞ്ഞിരുന്നു.


എന്നാൽ ഇപ്പോൾ കല്യാണിയുടെ സഹോദരനായി അഭിനയിക്കുന്ന കല്യാണ്‍ഖന്നയും ഐശ്വര്യയും നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിത്രം കണ്ടാല്‍ കല്യാണപ്പെണ്ണും കല്യാണ ചെക്കനുമായി തോന്നാം. ഇവരുടേ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.ഇപ്പോൾ പങ്കു വെച്ചേക്കുന്ന ഈ ചിത്രങ്ങളും ,വീഡിയോകളും എല്ലവരും പോസ്റ്റ് ചെയ്യ്തിരിക്കുന്നതു.


മൗനരാഗത്തിലെ കല്യാണിയുടെയും, കിരണിന്റെയും വിവാഹത്തിന് കുടുംബ വിളക്കിലെയും, തൂവൽ സ്പർശം, പാടാത്ത പൈങ്കിളി എന്നി സീരിയലുകളിലെ താരങ്ങളും പങ്കെടുത്തിരുന്നു. കിരണിന്റെ അമ്മയുടെ കല്യാണിയോടൊള്ള ഇഷ്ട്ടമില്ലായിമ കൊണ്ടാണ് വിവാഹം ഇത്രയും വൈകാൻ കാരണം. സീരിയലിലെ കല്യാണിക്കു നിരവധി ആരധകരാണ് ഉള്ളത്, തമിഴ് സീരിയലിലികൂടി എത്തിയ ഐശ്വര്യയുടെ ആദ്യ മലയാള സീരിയൽ ആണ് മൗനരരാഗം. അതുപോലെ കിരണായി അഭിനയിക്കുന്ന നലീഫിന്റെയും ആദ്യ മലയാള സീരിയൽ ആണ് ഇത്. പ്രേഷകരുടെ പ്രിയ പരമ്പരകളായി മാറിയിരിക്കുകയാണ് മൗനരാഗം.

 

Back to top button