Film News

ഈ വിവാദങ്ങൾ എന്നിൽ വല്ലാതെ വെറുപ്പുളവാക്കുന്നു, ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്

ഭ്രമം ചിത്രത്തിൽ നിന്നും നടി അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ പരമായിട്ടുള്ള കളികളാണ് എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു, ഇപ്പോൾ ആ വാർത്തകളോട് പ്രതികരിച്ച് നടി അഹാന രംഗത്ത് എത്തിയിരിക്കുകയാണ്, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് അഹാന പ്രതികരണവുമായി എത്തിയിരിക്കുന്നത്, താൻ ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ് അല്ലാതെ വേറെ കാര്യമൊന്നുമില്ല ഇതിൽ ഒന്നും എനിക്ക് യാതൊരു പങ്കുമില്ല എന്ന് താരം പറയുന്നു, ഈ വിവാദങ്ങൾ എന്നിൽ വല്ലാതെ വെറുപ്പുളവാക്കുന്നു എന്നും താരം പറയുന്നു.

അഹാനയുടെ പോസ്റ്റ് ഇങ്ങനെ,  ‘ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്‍റെ ഫാനാണ്. ഞാന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം എല്ലാത്തിനും എനിക്ക് പിന്തുണ നല്‍കാറുമുണ്ട്. അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം. ഇവിടെ എനിക്ക് ഒരു യാതൊരു പ്രൊഫഷണല്‍ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന ഒരാളുമല്ല ഞാന്‍,’ അഹാന പറഞ്ഞു.

നടി അഹാനയെ ചിത്രത്തിൽ നിന്നും മാറ്റിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്ന് വാർത്തകൾ വന്നതിനു പിന്നാലെ സിനിമയുടെ നിർമ്മാണ കമ്പനി രംഗത്ത് എത്തിയിരുന്നു, ബ്രഹ്മം ചിത്രത്തിന്റെ കാസ്റ്റിംഗുമായി പ്രിത്വരാജിനോ മറ്റു താരങ്ങൾക്കോ യാതൊരു ബന്ധവും ഇല്ല, സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് അഹാന സിനിമകളുമായി തിരക്കിൽ ആയിരുന്നു, പിന്നീട് അവർക്ക് കോവിഡ് ബാധിച്ചു,അതിനാലാണ് കോസ്റ്റിയൂം ട്രയല്‍ വൈകിയത്. അവസനാം കോസ്റ്റിയൂം ട്രയല്‍ ചെയ്തപ്പോള്‍ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ഇത് തൊഴില്‍ പരമായ തീരുമാനം മാത്രമാണ്. അല്ലാതെ ജാതി,

മതം, വംശീയം, വര്‍ണ്ണം തുടങ്ങിയ ഒരു വിവേചനവും ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതു. ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിവിരം അറിയിക്കുകയായിരുന്നു

Back to top button