Film News

സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, ഐശ്വര്യ ലക്ഷ്മി

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി തമിഴ് സിനിമാ ലോകത്തിലേക്ക്  എത്തിയിരിക്കുകയാണ്. ഏറ്റവുമ വലിയ രണ്ടു ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷിലാണ് ഐശ്വര്യ.സൂപ്പർ സ്റ്റാർ ധനുഷ് – കാര്‍ത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോര്‍ക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ കൂടെ  മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലേക്ക്  വളരെ മികച്ച ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചുവയ്ക്കുന്നില്ല.

Aishwarya Lekshmi1
Aishwarya Lekshmi1

“ഈ അനുഭവം വളരെ മാജിക്കലാണ്. ഒന്നരമാസത്തോളം ഞാന്‍ പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാര്‍ എന്നെ വിളിച്ചപ്പോള്‍ മുതല്‍ തന്നെ ഞാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഞാനിപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അല്‍പ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.”ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകന്‍ ഉദ്ദേശിച്ചത് പോലെ ചെയ്യാന്‍ പറ്റിയില്ലെങ്കിലും അധികം സമ്മര്‍ദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകള്‍ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. ”

Aishwarya Lekshmi2
Aishwarya Lekshmi2

ഒരു സീന്‍ ഒരുപാട് തവണ ആവര്‍ത്തിച്ച്‌ ചെയ്യേണ്ടി വരുമ്പോൾ  ഞാന്‍ റോബോര്‍ട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച്‌ മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയില്‍ എന്നെ കൊണ്ട് അഭിനയിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. “”കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,” ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ പ്രത്യേക  അഭിമുഖത്തിലാണ്  ഐശ്വര്യ ഈ കാര്യം വ്യക്തമാക്കിയത്.

Back to top button