എന്‍ഗേജ്‌മെന്റ് ചിത്രങ്ങളുമായി മൗനരാഗം നായിക; ആദ്യം ഞെട്ടി, ട്വിസ്റ്റ് അറിഞ്ഞപ്പോള്‍ ആശംസകള്‍

ഏഷ്യാനെറ്റിൽ പ്രദർശിപ്പിക്കുന്ന ജനപ്രീയ പരമ്പരയാണ് മൗനരാഗം. കല്യാണിയുടേയും കിരണിന്റേയും പ്രണയ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും കുതിക്കുകയാണ്. രസകരമായ കഥാഗതിയിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്.
പ്രധാന കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്. മലയാളി അല്ലെങ്കിലും മലയാളികളുടെ ഹൃദയം കവരാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ഊമയായ കല്യാണിയെ തന്‍മയത്തോടെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഡയലോഗുകള്‍ ഇല്ലെങ്കിലും കല്യാണിയുടെ ഭാവങ്ങളും വിചാരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. നായകനും നായികയും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. തന്റെ കഥാപാത്രത്തെ ഐശ്വര്യ അനുദിനം മികച്ചതാക്കി മാറ്റുകയാണ്.
ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ എന്നു പറഞ്ഞാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഉടനെ തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ആദ്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
നമ്മളോട് പറയാതെ ഐശ്വര്യ എന്‍ഗേജ്‌മെന്റ് നടത്തിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ആരാധകരുടെ ഞെട്ടലിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. സംഭവം ഐശ്വര്യയുടെ എന്‍ഗേജ്‌മെന്റ് അല്ലെന്നും താരത്തിന്റെ സഹോദരിയുടെ എന്‍ഗേജ്‌മെന്റ് ആണെന്നും വ്യക്തമായി. ഇതോടെ ആരാധകരുടെ ചോദ്യങ്ങള്‍ അവസാനിച്ചു. പിന്നാലെ താരത്തിന്റെ സഹോദരിക്ക് ആശംസകളുമായി ഐശ്വര്യയുടെ ആരാധകരുമെത്തി. കമന്റുകളിലൂടെ നിരവധി പേരാണ് ആശംസ നേര്‍ന്നു കൊണ്ട് എത്തിയിരിക്കുകയാണ്.
അതേസമയം മൗനരാഗം പരമ്പര ഹിറ്റായി മുന്നേറുകയാണ്. പോയ വാരത്തിലെ ടിആര്‍പി റേറ്റിങ്ങില്‍ മൗനരാഗം മുന്നിലേക്ക് കയറി വന്നിട്ടുണ്ട്. സമീപകാലത്ത് പരമ്പരയുടെ കഥാഗതിയിലുണ്ടായ മാറ്റങ്ങളാണ് ഈ മുന്നേറ്റത്തിന്റെ കാരണം. പരസ്പരം അകന്ന് കഴിയുകയാണ് കല്യാണിയും കിരണും. എന്നാല്‍ ഇപ്പോഴും ഉള്ളില്‍ കടലോളം സ്‌നേഹം അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.
കല്യാണി അറിയാതെ കല്യാണിയെ സഹായിക്കുകയാണ് കിരണ്‍. പുതിയ ജോലിയും ജീവിതശൈലിയുമായി ജീവിതത്തില്‍ മുന്നേറുകയാണ് കല്യാണി. പൊതുവെ പാവമായിരുന്ന കല്യാണി തന്റെ അച്ഛന്‍ പ്രകാശനോടും മുത്തശ്ശിയോടും സഹോദരനോടുമെല്ലാം എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കല്യാണിയിലെ ഈ മാറ്റത്തിന് പ്രേക്ഷകരും കൈയ്യടിക്കുകയാണ്. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. അതേസമയം ഐശ്വര്യയുടെ ഊമയായുള്ള പ്രകടനം കണ്ട് ഐശ്വര്യ ശരിയ്ക്കും ഊമയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. പലരും ഇത് ചോദിച്ചിട്ടുണ്ടെന്ന് താരങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്രമേലാണ് ഐശ്വര്യയുടെ പ്രകടനത്തിലെ സ്വാഭാവികത.
അതേസമയം, റേറ്റിങ്ങില്‍ മുന്നേറുകയാണ് മൗനരാഗം. പോയ വാരം മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് മൗനരാഗം. കല്യാണിയുടെ സ്വഭാവത്തിലുണ്ടായ നല്ല മാറ്റം പരമ്പരയുടെ പ്രേക്ഷകരേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് റേറ്റിങ്ങിലെ കുതിപ്പ് സൂചിപ്പിക്കുന്നത്. സ്വാന്തനവും കുടുംബവിളിക്കുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. പാടാത്ത പൈങ്കിളിയാണ് നാലാം സ്ഥാനത്തുള്ളത്. അമ്മയറിയാതെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.