Film News

കാജോളിനെ ആദ്യം എനിക്ക് ഇഷ്ടമല്ലായിരുന്നു, മനസ്സ് തുറന്ന് അജയ്

തെന്നിന്ത്യൻ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടി കാജോൾ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം വിവാഹിതയായത്, ഇപ്പോൾ പ്രേക്ഷരുടെ പ്രിയ താരദമ്പതികൾ ആണ് കജോളും അജയ്‌ദേവ്ഗണും. ഇപ്പോൾ അജയ് കാജോളിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു കാലത്ത് കാജോളിനെ ഇഷ്ടമല്ലായിരുന്നു എന്ന് പറയുകയാണ് അജയ് പറയുകയാണ്.

താരം പറയുന്നത് ഇങ്ങനെ,തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കാഴ്ചയില്‍ തന്നെ ഇഷ്ടം ഉണ്ടായത് അല്ല. ഹുല്‍ചുല്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തൊട്ട് മുന്‍പാണ് അവരെ കാണുന്നത്. സത്യം പറഞ്ഞാല്‍ കാജോളിനോട് വലിയ ഇഷ്ടം ഇല്ലാത്തത് കൊണ്ട് തന്നെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. ആദ്യമായി കണ്ട സമയത്ത് ഒരു അഹങ്കാരിയെ പോലെയും വളരെയധികം ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടാണ് അവളെത്തിയത്. മാത്രമല്ല വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരും വ്യത്യസ്തരായിരുന്നു. എന്നും അജയ് പറയുന്നു.

എന്നാല്‍ ഗുണ്ടരാജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയമായപ്പോഴെക്കും ഇരുവരും പ്രണയത്തിലായി. അങ്ങനെ 1999 ഫെബ്രുവരി 24 നാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരാവുന്നത്. മഹാരാഷ്ട്രയില്‍ നിന്നും പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു മകനും മകളുമാണ് താരദമ്പതിമാര്‍ക്കുള്ളത്. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് കാജോള്‍ മാറി നിന്നെങ്കിലും അജയ് ഇപ്പോഴും സജീവമാണ്.

Back to top button

buy windows 11 pro test ediyorum