Film News

രണ്ട് വര്‍ഷത്തെ ഇടവേളയില്‍ മടിത്തട്ടിലേക്ക് നാല് കുഞ്ഞുങ്ങള്‍, അങ്ങനെ അതും സംഭവിച്ചു

അജു വർഗീസിനെ പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന. നാല് കുട്ടികൾ ആണ് അജുവിന്‌, രണ്ടു തവണയായി കിട്ടിയ നാലു മുത്തുകൾ, അജുവിന്റെ ഇരട്ടക്കുട്ടികളെ കുറിച്ചറിയാൻ പ്രേക്ഷർക്ക് വളരെ ഇഷ്ട്ടമാണ്, അങ്ങനെ അധികം ആർക്കും കിട്ടാത്ത സൗഭാഗ്യം ആണ് അജുവിന്‌ ലഭിച്ചത്. ഇപ്പോൾ കുട്ടികളെയും അവരെ നോക്കുന്ന കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന. കല്യാണം കഴിഞ്ഞപ്പോള്‍ ഏറെ മക്കള്‍ വേണമെന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നാല് കുഞ്ഞുങ്ങള്‍ മടിത്തട്ടിലേക്ക് എത്തിയപ്പോള്‍ കാത്തുവച്ച മാതൃസ്‌നേഹം അണമുറിയാത്ത താരാട്ടായി.

 

2014 ലായിരുന്നു ആദ്യ സിസേറിയന്‍. ഇവാനും ജുവാനയും എട്ടാം മാസത്തില്‍ എത്തി. ആദ്യ ഒരു മാസം കുഞ്ഞുങ്ങള്‍ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകള്‍ നിയോനേറ്റല്‍ ഐസിയുവിലും ആയിരുന്നു. കാക്കനാട്ടെ സ്വന്തം വീട്ടില്‍ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കണ്മണികളെ പരിപാലിച്ചത്. 2016 ല്‍ രണ്ടാമതും അഗസ്റ്റീന അമ്മയായി. എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത്, കുട്ടികളെ നോക്കാൻ നമുക്ക് ഒരാളെ നിർത്താം എന്ന് അജു ഇപ്പോഴും പറയാറുണ്ട്, എന്നാൽ എനിക്ക് അതിൽ താല്പര്യം ഇല്ല. കുട്ടികളെ അമ്മമാർ തന്നെയാണ് നോക്കേണ്ടത്. ഒറ്റയ്ക്കിതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അത് സാധിക്കുന്നുണ്ട് എന്നതാണ് സത്യം.

കുഞ്ഞുങ്ങളുടെ വളര്‍ച്ച അടുത്തറിഞ്ഞുള്ള യാത്ര മനോഹരമാണെന്നാണ് താരപത്‌നി പറയുന്നത്. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥികലാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്‌കൂളിലും. ഉച്ചവരെ കുട്ടികള്‍ക്ക് ക്ലാസുണ്ട്. കൂടെ ഇപ്പോഴും കളിക്കുന്ന അപ്പനെ ആണ് മക്കൾക്ക് ഏറെ ഇഷ്ടം. എന്തെങ്കിലും വിഷമമോ സ്‌ട്രെസ്സോ ഒക്കെ ഉണ്ടാകുമ്പോൾ കുട്ടികളെ വെറുതെ ഒന്ന് നോക്കി നിന്നാൽ മതി അതൊക്കെ പമ്പ കടക്കും എന്ന് അഗസ്റ്റീന പറയുന്നു. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഉള്ള തന്റെ ഏകാന്തത അകറ്റുവാൻ വേണ്ടിയാണ് ടുല ലൂല എന്ന കിഡ്‌സ് ഡിസൈനര്‍ ബ്യൂട്ടിക് ആരംഭിച്ചത് എന്നും അഗസ്റ്റീന പറയുന്നു.

സിനിമയിലേതിനെക്കാള്‍ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കള്‍ക്ക് കൂടുതലിഷ്ടം. കുഞ്ഞുങ്ങളെ കാണുന്നത് തന്നെ എനിക്ക് സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാല്‍ മതി. സ്‌ട്രെസ് താനേ പോവും. മക്കള്‍ വലുതാകുനപോള്‍ അമ്മ നല്‍കിയ സ്‌നേഹമൊക്കെ തിരികെ നല്‍കുമോ എന്നൊക്കെ ചിലപ്പോള്‍ ആലോചിക്കാറുണ്ട് എന്ന് അഗസ്റ്റീന പറയുന്നു.

Back to top button