Film News

അനശ്വര പ്രണയവുമായി അക്ഷയും നൂറിനും, വെള്ളേപ്പത്തിലെ വീഡിയോ ഗാനം യുട്യൂബിൽ തരംഗമാകുന്നു

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new
velleppam.new

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new film
velleppam.new film

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്‌ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Back to top button