News

ആലപ്പുഴ ബൈപാസിൽ വാഹനാപകടം : രണ്ട് മരണം

ആലപ്പുഴ: പുലർച്ചെ  ആലപ്പുഴ ബൈപാസില്‍  ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്ത് നിന്നും വന്ന കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  ഉറങ്ങിപ്പോയതാകാം  അപകടത്തിനു കാരണമെന്ന്   പ്രാഥമിക നിഗമനം . മരട്  സ്വദേശി  സുനില്‍കുമാര്‍, ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ്, മില്‍ട്ടന്‍ എന്നിവരെ അടുത്തുള്ള സ്വകാര്യ  ആശുപത്രിയിലും തുടർന്ന്  വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചു . ഇവർ അപകട നില ഇതുവരെ തരണം ചെയ്തിട്ടില്ല . ഫയര്‍ഫോസ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും കാറില്‍ നിന്ന് പുറത്തെത്തിച്ചത് . ആലപ്പുഴ ബൈപാസിലെ വൈദ്യര്‍ ലൈല്‍ ക്രോസിന് അടുത്താണ്  അപകടമുണ്ടായത് . മരിച്ച സുനിൽക്കുമാറിന്റെയും ബാബുവിന്റെയു മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ  സൂക്ഷിച്ചിട്ടുണ്ട് .
car accident
കണ്ണൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ വൈദിക വിദ്യാര്‍ഥി മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദിക വിദ്യാര്‍ഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദര്‍ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായന്‍ ആശ്രമം ഡയറക്ടര്‍ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദര്‍ റോയി മാത്യു വടക്കേലിന്‍്റെയും ഡ്രൈവര്‍മാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ആണ് ഫാദര്‍ റോയി മാത്യു വടക്കേല്‍. തലയ്ക്ക് പരിക്കേറ്റ ഫാദര്‍ റോയിയുടെ നില മെച്ചപ്പെട്ടു വരുന്നതായി വിവരം ലഭിച്ചു .
ഇന്നു കാലത്ത് 9.30 ഓടെ കളറോഡ്- പത്തൊമ്ബതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറത്തു ലോറി സ്കൂട്ടറിലിടിച്ചു യുവാവ് മരിച്ചു.

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് സാരമായി   പരിക്കേറ്റു . താനൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച  രാവിലെയോടെയായിരുന്നു  അപകടം. താനൂര്‍ ജംഗ്ഷനില്‍   വച്ച്  ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.പരിക്കേറ്റവര്‍ താനൂര്‍ എടക്കടപ്പുറം സ്വദേശികളാണ്. ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു .

ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ മൂന്നു ചെറുപ്പക്കാര്‍ മരിച്ചു

കാറും ലോറിയും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എറണാകുളം കോലഞ്ചേരിയില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൊടുപുഴ പുരപ്പുഴ സ്വദേശികളായ ആദിത്യന്‍(23 )  വിഷ്ണു(24 ), അരുണ്‍ ബാബു (24 ) എന്നിവരാണ് മരിച്ചത് . കാര്‍ യാത്രക്കാരാണ് മൂവരും . തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു  ലോറി . മുവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത് .  ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ഒരു കാര്‍ യാത്രികനെ ഗുരുതര പരിക്കുകളോട് കൂടി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button

buy windows 11 pro test ediyorum