ആലിയ ഡേറ്റിങ് ചെയ്യാത്ത നടന്മാർ ബോളിവുഡിൽ കുറവാണ്; ഷാരൂഖാൻ
ആലിയയുടെ ഡേറ്റിങ് എന്നെ ഒരുപാടു അത്ഭുതപ്പെടുത്തി!

നമ്മൾ മലയാളികൾ പൊതുവെ ബോളിവുഡും ഇഷ്ടപ്പെടുന്നവരാണ്… അതിലെ ഓരോ നായകനും നായികയും നമുക്ക് പ്രിയ്യപ്പെട്ടവരാണ്…. അവരുടെ വാർത്തകൾ അറിയാനും നമുക്ക് താല്പര്യം കൂടുതലാണ്…. ഇപ്പോൾ എല്ലാ തലമുറയിലുള്ളവരും ബോളി വുഡ്ഡ് താരങ്ങളുടെ ആരാധകരാണ്…. ഇപ്പോൾ തിളങ്ങിനിൽക്കുന്ന യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് . ഭട്ട് കുടുംബത്തില്‍ സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട്…. ഇപ്പോൾ നമ്മുടെ താരപുത്രിയെ കുറിച്ച് നമ്മുടെ കിങ് ഖാൻ നടത്തിയ ചില പരാമർശങ്ങളാണ് സിനിമ ലോകത്ത് ചർച്ചയായിരിക്കുന്നത്…
സിനിമാ നിര്‍മ്മാതാവ്, ജനപ്രിയ ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനായ താരമാണ് കിംഗ് ഖാന്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം ഷാരൂഖ് ഖാന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ആലിയ ഭട്ടും. ബോളിവുഡില്‍ പകരക്കാരനില്ലാത്ത നടനാണ് ഷാരൂഖ് ഖാന്‍. യുവതാരങ്ങളില്‍ പ്രധാനിയാണ് ആലിയ. ഇരുവരും അധികം സിനിമകളായില്‍ അഭിനയിച്ചിട്ടില്ലേലും നല്ല കൂട്ടുകാരാണ്.
ആലിയയുടെ വളരെ ചെറുപ്പം തൊട്ടേ ഷാഹ്‌റുഖ് ഖാനെ നന്നായി തന്നെ അറിയാം. ആലിയയുടെ ഡേറ്റിംഗിനെ പറ്റി കളിയാക്കിയാണ് കിംഗ് ഖാന്‍ പറഞ്ഞത്. എല്ലാ പയ്യന്മാരുമായും ആലിയ ഡേറ്റിങ്ങിലാണെന്നുള്ള കഥ സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ്. അവളെ കുട്ടിക്കാലം മുതല്‍ അറിയാവുന്നത് കൊണ്ട് ഈ വാര്‍ത്ത തന്നെ ശരിക്കും ഞെട്ടിച്ചു എന്നാണ് ഷാഹ്‌റുഖ് ഖാൻ പറയുന്നത്…
തനിക്ക് അറിയാവുന്ന ഫിലിം ഫീൽഡിൽ ഉള്ള, താന്‍ കണ്ടുമുട്ടിയ മിക്ക വ്യക്തികളും ആലിയയുമായി ഡേറ്റിങ്ങിലാണെന്ന് പറഞ്ഞുവെന്നും നടന്‍ പറയുന്നു . താന്‍ വളര പഴയ ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ള ആലിയ നാലു പേരെ ഡേറ്റ് ചെയ്തു വെന്നതില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഷാരൂഖിന്റെ ചോദ്യത്തിന് ആലിയയുടെ മറുപടി ഇങ്ങനെയായിരുന്നു…
തനിക്ക് ആകെ 23 വയസ്സായാണുള്ളത്. അപ്പോള്‍ തനിക്ക് മൂന്നോ, നാലോ കാമുകന്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് ഒരു സമയത്തല്ലെന്നും പല സ്മയങ്ങളിൽ ആയിരുന്നു യെന്നും നടി പറയുന്നു. എന്നാല്‍ താന്‍ പറഞ്ഞത് ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല എന്നാണ് ഇതിനു മറുപടിയായി നടന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ….
കളിയാക്കലിന്റെ ഭാഗമായാണ് ഇരുവരും ഇത് പറഞ്ഞത്. യെങ്കിലും ഇതിനു വിവാദങ്ങളും പലയിടത്തും പറയുന്നുണ്ട്. 2016 ല്‍ പുറത്തു വന്ന ഡിയര്‍ സിന്ദിഗി എന്ന ചിത്രത്തിലാണ് ഷാരുഖും ആലിയയും ഒന്നിച്ച് അഭിനയിച്ചത് . മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത് കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്‍സ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡില്‍ എത്തിയത്. സഡക് 2 ആണ് ആലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തെലുങ്ക് ചിത്രമായ ആര്‍ ആര്‍ ആറിലാണ് നിലവില്‍ നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത് . ആലിയയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണ് ആര്‍ആര്‍ ആര്‍. അഭിനയത്തിനു പുറമേ ആലിയ സ്വന്തമായി സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ആറ് സിനിമാ ഗാനങ്ങള്‍ ആലിയ പാടിയിട്ടും ഉണ്ട് . വിവിധ സ്റ്റേജ് ഷോകളിലും താരമായിട്ടുള്ള ആളുകൂടിയാണ് ആലിയ… ഇനി അടുത്തതായി നടൻ രൺബീർ കപൂറുമായി വിവാഹത്തിനൊരുങ്ങുകയാണ് താരം…