Big BossCelebratiesNews

കഴിഞ്ഞ ബിഗ് ബോസ് സീസണിൽ സംഭവിച്ചതിതാണ്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പിഴക്കരുത്

എലീന പടിക്കൽ മനസ്സ് തുറക്കുന്നു !

ബിഗ് ബോസ് സീസൺ 2 മത്സരാർഥിയും ആങ്കറുമായ എലീന പടിക്കൽ വിവാഹം നിശ്ചയിച്ചതിന്റെ സന്തോഷത്തിലാണ്. അടുത്തിടെയായിരുന്നു രോഹിത് നായരുമായി എലീനയുടെ വിവാഹ നിശ്ചയം നടന്നത്.  ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന പ്രണയം ബിഗ്‌ബോസ് കാരണമാണ് സഭലമായതെന്നു താരം പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അടുത്ത ബിഗ് ബോസ് സീസണിൽ ‘ഏതൊക്കെ മത്സരാർഥികൾ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന ചോദ്യത്തിന് ബിഗ് ബോസ് സീസൺ 2 ൽ സംഭവിച്ച പോരായ്മകൾ അടക്കം ചൂണ്ടികാണിച്ചിരിക്കുകയാണ് താരം.

“ഷംന ഖാസിം , അനുമോൾ, മണിക്കുട്ടൻ, കാണികുസൃതി,  മൈഥിലി, സാധിക, ഹേമന്ത്, ടിക് ടോക്ക് താരങ്ങൾ, ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും പ്രമുഖരായ ഏതെങ്കിലും കപ്പിൾസ് എന്നിങ്ങനെ ഉള്ളവരെ ഉൾപ്പെടുത്തണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്.  ആദ്യമായിട്ട് എനിക്ക് പറയാൻ ഉള്ളവരുടെ ലിസ്റ്റ് എനിക്ക് ഇതാണ്. ബിഗ് ബോസ് പോലുള്ള ഒരു വലിയ റിയാലിറ്റി ഷോയിൽവന്നു വെറുതെ സംഭാഷണങ്ങൾ പറയുകയല്ല വേണ്ടത്. അവിടെ ഉരുപ്പടി ഫിസിക്കൽ ആക്ടിവിറ്റികളും ടാസ്കുകളും ചെയ്യാനുണ്ട്. അതുകൊണ്ട് നല്ല ഹെല്ത്തിയും സ്റ്റാമിനയുമുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതായിരിക്കും നല്ലത്. ഓരോ ഫീൽഡിൽ നിന്നും ഓരോരുത്തരെ ഉൾപ്പെടുത്തുന്നതാരിക്കും നല്ലത്. നല്ലൊരു സംസാരം നടക്കാനുള്ള സാധ്യത ഇതിലൂടെ കാണുന്നുണ്ട്.

കഴിഞ്ഞ തവണ എന്താണ് പറ്റിയതെന്ന് വെച്ചാൽ ഒരേപോലെ ഫിലിം ഫീൽഡിൽ നിന്നും അല്ലെങ്കിൽ ഒരേ മേഖലയിൽ നിന്നും ഒരുമിച്ചുവന്ന ആളുകൾ അടങ്ങുന്നതായിരുന്നു സീസൺ 2 ൽ കണ്ടത്. അതുകൊണ്ട് ആക്ടിവിസ്റ്, ഫിലിം,സീരിയൽ താരങ്ങൾ അല്ലെങ്കിൽ മോഡലിംഗ് രംഗത് നിന്നുള്ളവരോ അങ്ങനെ വ്യസ്ത്യസ്ത മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി നന്നാവുമെന്നു എനിക്ക് തോന്നുന്നു.

ഞാന്‍ ആദ്യം ലിസ്റ്റിട്ട ആളുകള്‍ പല മേഖലകളിൽ നിന്നുള്ളവരാണ്. അതിപ്പോള്‍ സ്വഭാവം കൊണ്ട് നോക്കുകയാണെങ്കില്‍ അനുമോള്‍ എപ്പോഴും ഹാപ്പി ആയിട്ടാണ് കണ്ടിട്ടുള്ളത്, കനി ചേച്ചി വളരെ ബോള്‍ഡായ ഒരു സ്ത്രീ, മൈഥിലി വളരെ സൈലന്റ് ആയിട്ടാണ് കണ്ടിട്ടുള്ളത്, ഷംന വളരെ ബോള്‍ഡാണ് ഒപ്പം ക്യൂട്ടും, സാധിക ചേച്ചി, രഹ്ന ഫാത്തിമ, ഇവരെ കഴിഞ്ഞ സീസണില്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചവര്‍ ആണ്. പുരുഷന്മാരെ നോക്കുമ്പോള്‍ നടന്‍ മണിക്കുട്ടന്‍, ഹേമന്ത് മേനോന്‍, കസ്തൂരിമാന്‍ ഫെയിം റമീസ് രാജ. റമീസ് പവനെപോലെ ഒക്കെ തന്നെ വളരെ അഗ്രിസ്സീവ് ആകും എന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ ഇവരുടെ ഒക്കെ കൂടെ ഉള്‍പ്പെടുത്താവുന്ന ആളാണ് നവീന്‍ അറയ്ക്കല്‍, സീത ഫെയിം ഷാനവാസ് ചേട്ടന്‍ അങ്ങനെ ഒരുപാട് പേരുണ്ട്. പിന്നെ യുവതാരങ്ങലുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടിക് ടോക് താരം അഖില്‍ സിജെ, ഡെവിള്‍ കുഞ്ചു. ഹെലന്‍ ഓഫ് സ്പാര്‍ട്ട, ഇവരൊക്കെ നല്ല മത്സരാര്‍ഥികള്‍ ആയിരിക്കും. ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്നുള്ള ഒരാള്‍, അല്ലെങ്കില്‍ ഗേ പാര്‍ട്ണേഴ്സ്, അല്ലെങ്കില്‍ അടുത്തിടെ ഫോട്ടോഷൂട്ട് വഴി വൈറല്‍ ആയ ദമ്പതികള്‍ അങ്ങനെ ആരെങ്കിലും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ നല്ലതാണെന്നും എനിക്ക് അഭിപ്രായമുണ്ട്”.

Back to top button