കോവിഡ് മുക്തനായി വന്ന അല്ലു അർജുന് ഗംഭീര വരവേൽപ്പ് കൊടുത്ത് മക്കൾ

യുവപ്രേഷകരുടെ പ്രിയ നടൻ അല്ലു അര്‍ജുന് ഈ അടുത്ത സമയത്താണ് കോവിഡ് പോസിറ്റീവ് ആയ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. താരം അന്നു മുതല്‍ ക്വാറന്റൈനില്‍ ആയിരുന്നു . നീണ്ട പതിനഞ്ചു ദിവസത്തെ ക്വാറന്റൈനു ശേഷം താരത്തിന് ഇപ്പോൾ കോവിഡ് നെഗറ്റീവ് ആയിരിക്കുകയാണ്.

അല്ലു അർജുൻ സോഷ്യല്‍ മീഡിയയിലൂടെ തനിക്കായി പ്രാര്‍ത്ഥിക്കുകയും അതെ പോലെ സ്നേഹം അറിയിക്കുകയും ചെയ്ത എല്ലാ ആരാധകര്‍ക്കും നന്ദി അറിയിച്ചു. കൂടെ വളരെ മനോഹരമായൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം അച്ഛനെ കണ്ട സന്തോഷത്തില്‍ ഓടി വരുന്ന മക്കളായ അല്ലു അയാനെയും അല്ലു അര്‍ഹയേയും വീഡിയോയില്‍ കാണാം.

വളരെ സന്തോഷത്തോടെ ഓടി വന്ന് അച്ഛനെ കെട്ടിപിടിക്കുകയാണ് കുട്ടികള്‍ .തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയില്‍ അഭിനയിച്ചു വരികയായിരുന്നു അല്ലു. ആ സമയത്തായിരുന്നു കോവിഡ് പോസിറ്റീവ് ആവുന്നത്. അതെ പോലെ രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.